ഡിജിറ്റല്‍ വായനയില്‍ ഒരു പുതുമുഖംകൂടി. വായനക്കാരെ ടെക്നോളജിയിലൂടെ പുസ്തകങ്ങളിലേയ്ക്ക് അടുപ്പിക്കുന്നു. പാട്ടുപെട്ടികളില്‍ ഐപോഡ് സൃഷ്ടിച്ച സാങ്കേതിക വിപ്ലവം വായനയിലും സാധ്യമാകുമെന്നാണു പ്രവചനം. ഡയറിയുടെ വലുപ്പമുള്ള ഒരു കുഞ്ഞു കംപ്യൂട്ടര്‍ പുറത്തിറങ്ങി. ഐപാഡ് എന്നാണു പേര്. നടവഴിയിലും ബസ് യാത്രയിലുമൊക്കെ ഇനി പുസ്തകം ചുമന്നുകൊണ്ടു നടക്കണ്ട. ഐപാഡ് കണക്റ്റ് ചെയ്താല്‍ പുസ്തകങ്ങള്‍ വായിക്കാം. കംപ്യൂട്ടര്‍ അതികായന്‍ ആപ്പിളാണു സ്രഷ്ടാവ്.
മൊബൈല്‍ ഫോണില്‍ പാട്ടുകേട്ടു നടക്കുന്നവരെയും വോക്മാന്‍ സ്റ്റീരിയോ കൂടെ കരുതുന്നവരെയും സന്തോഷിപ്പിച്ച ഐപോഡ് കണ്ടെത്തിയ ആപ്പിള്‍ കമ്പനിയുടെ പുതിയ പ്രൊഡക്റ്റാണ് ഐപാഡ്. ഓണ്‍ലൈന്‍ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള ഡിവൈസാണിതെന്നു കമ്പനിയുടെ വിശദീകരണം. ഇലക്ട്രോണിക് പബ്ലിഷിങ് രംഗത്തു വിപ്ലവമായിരിക്കും ഐ പാഡ്. ഡിജിറ്റല്‍ ബുക്ക് സ്റ്റോറെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഐബുക്സ് എന്നാണ് ആപ്പിളിന്‍റെ സിഇഒ സ്റ്റീവ് ജോബ്സ് ഇതിനെ വിശേഷിപ്പിച്ചത്. ഷോപ്പുകളില്‍ പോകാതെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനുള്ള സൗകര്യവുമാണിത്.
പെന്‍ഗ്വിന്‍, ഹാര്‍പര്‍ കോളിന്‍സ്, സിബിഎസ് ഗ്രൂപ്പ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളാണ് ഐപാഡില്‍ വായിക്കാന്‍ സാധിക്കുക. ഇവരുമായി ആപ്പിള്‍ ടേംസ് ഒപ്പുവച്ചു. ഇ-വായനക്കാരുടെ എണ്ണം ഇതോടെ ഇരട്ടിക്കും. ഓണ്‍ലൈന്‍ റീഡേഴ്സിന്‍റെ എണ്ണത്തില്‍ 2008ല്‍ അമേരിക്കയില്‍ മാത്രം ഇരുപത്തൊന്‍പതു ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്. 499 ഡോളറാണ് ഐ പാഡിന്‍റെ ഏറ്റവും കുറഞ്ഞവില. അര ഇഞ്ച് കനവും 25 സെ.മീ ടച്ച് സ്ക്രീനുമുള്ളതാണിത്.
Close...
Maximum Character Allowed -
4000