Wednesday, March 10, 2010   10:52 PM IST
Supplements
Home>> Cinema>> Latest News
Headlines
SAREE VIDYA
Saturday, January 30, 2010
|
|
|
ബിക്കിനി സുന്ദരിമാര്‍ അടക്കിവാഴുകയാണ് ബോളിവുഡ്. പ്രതിഫലത്തുക കൂട്ടുന്നതടക്കം ചിത്രത്തിന്‍റെ വിജയത്തിലും ബിക്കിനി നായിക പ്ലസ് പോയ്ന്‍റ്. ബിപാഷ ബസു, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, റാണി മുഖര്‍ജി തുടങ്ങി മുന്‍നിര താരങ്ങളെല്ലാം പരീക്ഷിച്ചു വിജയിച്ച ബിക്കിനി റെയ്സില്‍ പങ്കെടുക്കാന്‍ ഈ മലയാളിക്കുട്ടിക്കു താല്‍പ്പര്യമില്ല. ബോളിവുഡില്‍ വ്യത്യസ്തയായ വിദ്യ ബാലനാണ് സിനിമയില്‍ ഒരിക്കലും ബിക്കിനി ധരിച്ച് അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പുതിയ ചിത്രം ഇഷ്കിയായില്‍ കരുത്തുറ്റ കഥാപാത്രമാണെങ്കിലും ബിക്കിനി തന്‍റെ ലിസ്റ്റിലേയില്ലെന്ന് വിദ്യ. കോസ്റ്റ്യൂമിന്‍റെ കാര്യത്തില്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്ന വിദ്യ, കുറച്ചു നാളായി സാരിയെ പ്രണയിക്കുകയാണ്. പായുടെ വിജയത്തിനു ശേഷം സാരിയാണ് വിദ്യയുടെ ഫേവറിറ്റ്. ഇഷ്കിയായിലും സാരിയുടുക്കുന്നതുകൊണ്ടാവും ബ്രൈറ്റ് കളറില്‍ ഫ്ളോറല്‍ പ്രിന്‍റുള്ള സാരിയുടു ത്ത് റൂറല്‍ ലുക്കിലാണ് വിദ്യ പാര്‍ട്ടികളില്‍പ്പോലും എത്തുന്നത്.

സിനിമയ്ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത സാരികളാണത്. സാരിയുടുക്കുമ്പോഴാണ് താന്‍ ശരിക്കും കംഫര്‍ട്ടബ്ള്‍. ഇനിയും പുതിയ സാരികള്‍ വാങ്ങി സൂക്ഷിക്കാനാണ് ആഗ്രഹമെന്ന് വിദ്യ. ഒരിക്കല്‍പ്പോലും സിനിമയില്‍ ബിക്കിനി ധരിച്ച വിദ്യയെ കാണാന്‍ കഴിയില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു. തന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇഷ്കിയയിലെ വിധവയായ കൃഷ്ണ. നസിറുദ്ദീന്‍ ഷായും അര്‍ഷദ് വാര്‍സിയുമാണ് നായകന്മാര്‍. ഇരുവരേയും പ്രണയിക്കുന്ന നായികയാവാന്‍ തനി ക്കു ബുദ്ധിമുട്ടില്ലായിരുന്നെന്ന് വിദ്യ. കണ്ണുകളിലൂടെ പ്രണയം അറിയിക്കണം. അത് അതിരുകടക്കുകയുമരുത്. പെട്ടെന്ന് ആഗ്രഹങ്ങളിലേക്ക് എടുത്തെറിയപ്പെടുകയും എന്നാല്‍ അങ്ങേയറ്റം സെല്‍ഫ് കണ്‍ട്രോളുമുള്ള ഒരു സ്ത്രീയാണ് കൃഷ്ണ. താന്‍ ശരിക്കും ആസ്വദിച്ച് അഭിനയിച്ച സിനിമയാണ് ഇഷ്കിയയെന്ന് വിദ്യ. എന്തായാലും സീരിയസ് വേഷങ്ങളിലേക്ക് നായികമാരില്ലെന്ന പരാതി വിദ്യ തിരുത്തുന്നു. സൈസ് സീറോ ഫിഗറും ബിക്കിനി ബോഡിയും വാഴുന്ന ബോളിവുഡില്‍ ഇനി വിദ്യയുടെ നാളുകള്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code