Sunday, August 01, 2010   5:44 AM IST
Supplements
Home>> NRK Zone>> Europe
Europe
കളിപ്പാട്ടങ്ങളുടെ ഉത്സവം
Saturday, January 30, 2010
|
|
|
ഉത്സവത്തിനോ പെരുന്നാളിനോ ചിന്തുകടയ്ക്കു മുന്നില്‍ നിന്നു കളിപ്പാട്ടത്തിനു വേണ്ടി കരയു ന്ന ഒരു കുട്ടിയുണ്ട് എല്ലാവരുടെ യും മനസില്‍. ബലൂണ്‍, പീപ്പി, ഏറിയാല്‍ ഒരു കാര്‍...ഇത്തരം കൊച്ചു കൊച്ചു മോഹങ്ങള്‍ക്ക് അന്നൊക്കെ അമ്മയുടെയോ അച്ഛന്‍റെയോ ശാസ ന. അടുത്ത തവണ വാങ്ങാം എന്ന് ആശ്വസിപ്പിക്കല്‍. കുറച്ചു നേര ത്തേക്ക് മുഖം വീര്‍പ്പിക്കുന്ന കുട്ടി. പിന്നെ കളിപ്പാട്ട മോഹങ്ങള്‍ ഓലപ്പന്തില്‍ അവസാനിപ്പിക്കുന്നു. അപ്പോഴും മനസില്‍ അടുത്ത ഉത്സവത്തിനയുള്ള കാത്തിരിപ്പുണ്ട്.

ബാറ്ററി കാറുകളും കട ന്ന് ഇന്നിപ്പോള്‍ റിമോട്ടില്‍ പറക്കുന്ന ഹെലിക്കോപ്റ്ററുകള്‍ വരെ കുട്ടികളുടെ ടോയ് കിറ്റില്‍ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. ഇതു കൊണ്ടും തൃപ്തര ല്ല ലോകത്തെ വന്‍കിട കളിപ്പാട്ട നിര്‍മാതാക്കള്‍. അവര്‍ ഓരോ ദിവസവും പുത്തന്‍ ടോയ് ഡിസൈനുകള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇവരെല്ലാം ഒത്തു ചേരുന്നു അടുത്ത മാസം. ജര്‍മനിയിലെ ന്യുറംബര്‍ഗില്‍. അറുപത്തൊ ന്നാം ഇന്‍റര്‍നാഷണല്‍ ടോയ് ഫെയറിനായി. ഫെബ്രുവരി നാലുമുതല്‍ ഒന്‍പ തു വരെ.

കളിപ്പാട്ടങ്ങളുടെ ആധുനിക വിശേഷങ്ങള്‍ക്കായി ലോകം ന്യുറംബര്‍ഗിലേ ക്ക് ഉറ്റുനോക്കുമ്പോള്‍ കുട്ടികള്‍ക്കായു ള്ള ഈ ഉത്സവത്തിനുമുണ്ടൊണ്ടു രാഷ്ട്രീയ ചരിത്രം. അത് ജര്‍മനിയുടെ വിഭജനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പാണത്. ജര്‍മനിയിലെ കളിപ്പാട്ട നിര്‍മാതാക്കള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു. ടോയ് വ്യവസായികളുടെ മാത്രം കൂടിച്ചേരലായിരുന്നില്ല അത്. ലീസ്പിങ് ട്രെയ്ഡ് ഫെയറിന്‍റെ ഭാഗമായി ഇവരും ചേരുന്നു അത്രമാത്രം. ജര്‍മനിയുടെ വിഭജനത്തിനു ശേഷം നാല് കളിപ്പാട്ട നിര്‍മാതാക്കള്‍ കളിപ്പാട്ടത്തിനു വേണ്ടി മാത്രമായൊരു മേള വേണമെന്നു തീരുമാനിക്കുന്നു. ലോകത്തു തന്നെ കളിപ്പാട്ട നിര്‍മാണത്തിനു പേരുകേട്ട ന്യുറംബര്‍ഗ് സിറ്റി തന്നെ അതിനായി തെരഞ്ഞെടുക്കുന്നു. 1949ല്‍ ആദ്യത്തെ ഫെയര്‍.

1951ല്‍ കൂടുതല്‍ ഓര്‍ഗനൈസ്ഡാ യി ഫെയര്‍ സംഘടിപ്പിക്കുന്നു. ജര്‍മന്‍ ടോയി ട്രെയ്ഡ് ഫെയര്‍ എന്നായിരുന്നു പേര്. മാര്‍ച്ച് 12 മുതല്‍ 18വരെ ചെറു തും വലുതുമായ 351 നിര്‍മാതാക്കള്‍ പങ്കെടുത്തു ആദ്യ മേളയില്‍. അന്ന് ഇതു കാണാന്‍ വന്നത് 4321 പേര്‍. കഴിഞ്ഞ വര്‍ഷത്തെ ഫെയര്‍ അറുപതാം വാര്‍ഷികമായിരുന്നു. അതിന്‍റെ പ്രത്യേക ആഘോഷങ്ങളോ ടെയാണ് ഫെയര്‍ അവസാനിച്ചത്.

ന്യുറംബര്‍ഗ് ഫെയറില്‍ മുന്‍പുതന്നെ സജീവ പങ്കാളിത്തമാണ് ഇന്ത്യയുടേത്. ഇത്തവണ പന്ത്രണ്ട് ഇന്ത്യന്‍ കമ്പനികള്‍ പുത്തന്‍ ഡിസൈനുകളുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ടോയ്സ് ഫ്രം ഇന്ത്യ എന്ന ഓര്‍നൈസേഷനാണ് ഇന്ത്യന്‍ പങ്കാളിത്തത്തിനു പിന്നില്‍. ന്യുറംബര്‍ഗില്‍ ഇന്ത്യന്‍ പവലിയന്‍ ഓര്‍ഗനൈ സ് ചെയ്യുന്നത് സ്പോര്‍ട്സ് ഗുഡ്സ് പ്രമോഷന്‍ കൗണ്‍സില്‍.

ഒരു ലക്ഷത്തി അറുപതിനായിരം സ്ക്വയര്‍ ഫീറ്റിലാണ് കളിപ്പാട്ടങ്ങളുടെ ഈ വലിയ പെരുന്നാള്‍. അന്‍പ ത്തൊന്‍പതു രാജ്യങ്ങളില്‍ നിന്ന് ഇരുപത്തേഴായിരം എക്സിബിറ്റേഴ്സ്. ജര്‍മനിയില്‍ നിന്നുള്ള സന്ദര്‍ശകരെക്കൂടാതെ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് വിവധ രാജ്യങ്ങളില്‍ നിന്ന് എഴുപത്തയ്യായിരം പേര്‍ ഫെയര്‍ സന്ദര്‍ശിക്കാനുള്ള പാസിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. കളിപ്പാട്ടങ്ങള്‍ അവതരിപ്പിക്കുക, അതു കണ്ടു പോവുക എന്നതല്ല ഈ ഫെയറിന്‍റെ പരിപാടി. നാലു മുതല്‍ ഒന്‍പതു വരെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍, എട്ടിനും ഒന്‍പതിനും ഗ്ലോബല്‍ ടോയ് സമ്മിറ്റ്. കളിപ്പാട്ട രംഗത്തെ പുതിയ പ്രൊഡക്റ്റുകളുടെ യും ട്രെന്‍ഡുകളുടെ യും വെടിക്കെട്ടിനായി കാത്തിരിക്കുക എന്നാണ് ഫെയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആഹ്വാനം ചെയ്യുന്നത്. മികച്ച ടോയ് ഡിസൈന്‍ ചെയ് തവര്‍ക്ക് പുരസ്കാരവുമുണ്ട്. ഈ രംഗ ത്തെ പ്രഫഷനലുകള്‍ക്കായുള്ള മൈ ടോയ്കോം. കോം എന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ കമ്യൂണിറ്റിയും സജീവം. അടുത്ത ഒരു വര്‍ഷത്തേക്ക് കുട്ടികളു ടെ മനം കവരാന്‍ പോന്ന കളിപ്പാട്ടങ്ങളാണ് ന്യുറംബര്‍ഗിലെ സ്പീല്‍വാറെന്‍മെസ്സെ എന്ന സ്ഥലത്തെ ഫെയറില്‍ അവതരിപ്പിക്കുക. ംംം.ീ്യേളമശൃ.റല എന്ന സൈറ്റിലൊന്നു ലോഗ് ഇന്‍ചെയ്യൂ എത്രവിപുലമാണ് ഈ കളിപ്പാട്ട മേള എന്നു വ്യക്തമാവും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code