Sunday, August 01, 2010   4:54 AM IST
Supplements
Home>> NRK Zone>> America
America
SUPER MODEL HERCULES
Saturday, January 30, 2010
|
|
|
രാജകീയമായിരുന്നു ആ ഫോട്ടൊ ഷൂട്ട്. താരരാജാക്കന്മാരെക്കാള്‍ തലയെടുപ്പോടെ ഹെര്‍ക്കുലീസ് നടന്നു. പന്ത്രണ്ട് അടി നീളവും 410 കിലോ ഭാരവുമുള്ള ഹെര്‍ക്കുലീസിനു വേണ്ടി ഗിന്നസ് ബുക്കില്‍ താളുകള്‍ മാറ്റിവയ്ക്കപ്പെട്ടു. ആ താളുകളൊന്നില്‍ ഇവന്‍ മാര്‍ജാരവംശത്തില്‍പ്പെട്ട ഏറ്റവും വലിയവന്‍ എന്നു കുറിച്ചു വച്ചു. ആണ്‍ സിംഹത്തിന്‍റെയും പെണ്‍ കടുവയുടെയും ക്രോസില്‍ ജനിക്കു ന്ന ലൈഗര്‍ വംശത്തില്‍പ്പെട്ട അതികായനാണ് ഹെര്‍ക്കുലീ സ്. വിശിഷ്ട സ്പീഷീസുകളെ സംരക്ഷിക്കാനുള്ള ശ്രമം ആഗോള വ്യാപകമായി നടത്തുന്ന ഡോ. ഭഗവാന്‍ ആന്‍റലിന്‍റെ ടൈഗേഴ്സ് എന്ന ഓര്‍ഗനൈസേഷന്‍റെ സംരക്ഷണയിലാണിപ്പോള്‍ ഹെര്‍ക്കുലീസ്.

വളരെ അപൂര്‍വമായി മാത്രമേ ഹെര്‍ക്കുലീസിനെ അമേരിക്കയിലെ സൗത്ത് കരോലിനായിലെ ടൈഗേഴ്സിന്‍റെ ആസ്ഥാനത്തു നിന്നു പുറത്തിറക്കാറുള്ളൂ. അമേരിക്കയില്‍ അറുപതുകളില്‍ ബ്രിട്ടിഷ് പോപ് ബാന്‍ഡുകള്‍ നടത്തിയ മുന്നേറ്റത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായുള്ള ഫോട്ടൊ ഷൂട്ടില്‍ മോഡലാകാന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ചെറിയൊരു അഹങ്കാരവുമുണ്ടായിരുന്നു ഹെര്‍ക്കുലീസിന്. വളരെ കുലീനമായ അഹങ്കാരം.

അറുപതുകളിലെ ലണ്ടനില്‍ പോസു ചെയ്യാന്‍ ലണ്ടനിലേ ക്കു പോകാനൊന്നും വയ്യ ഹെര്‍ക്കുലീസിന്. സൗത്ത് കരോലിനയില്‍ത്തന്നെയുള്ള മിര്‍ട്ടില്‍ ബീച്ചിലെ ഫ്രീസ്റ്റൈല്‍ മ്യൂസിക്കല്‍ പാര്‍ക്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലണ്ടന്‍റെ സെറ്റിട്ടു. ലണ്ടന്‍ നഗരത്തിലെ സീബ്രാലൈനില്‍ക്കൂടി റോഡ് മുറിച്ചു നടക്കുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ദ് ബീറ്റില്‍സിന്‍റെ 1969 ലെ ആബി റോഡ് ആല്‍ബത്തെ സൂചിപ്പിക്കാനായിരുന്നു ഈ ഷൂട്ട്. പിന്നെ ലണ്ടനിലെ അണ്ടര്‍ ഗ്രൗണ്ട് റെയ്ല്‍വെ സ്റ്റേഷന്‍റെ സെറ്റിട്ടായിരുന്നു ഷൂട്ട്, ലണ്ടനിലെ അറുപതുകളിലെ ടാക്സിയുടെ അടുത്തു നിന്നും ചിത്രങ്ങള്‍ക്ക് ഹെര്‍ക്കുലീസ് പോസ് ചെയ്തു. ട്രെയ്നര്‍ രാഗിണി ഫെറാന്‍റെയ്ക്കൊപ്പം വളരെ അനുസരണയുള്ള കുട്ടിയായി നിന്ന ഹെര്‍ക്കുലീസ് ഫൊട്ടൊഗ്രഫര്‍മാര്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാക്കിയില്ല. ഒടുവില്‍ ഷൂട്ടിന്‍റെ തീമുമായി ബന്ധമില്ലാത്ത മറ്റൊരു ഫോട്ടൊ. ഹെര്‍ക്കുലീസ് ആളൊരു പുലിയാണെന്നു തെളിയിക്കാനായിരുന്നു അത്. ഒരു ഡബിള്‍ ഡക്കര്‍ ബസിന്‍റെ മേല്‍ത്തട്ടോളം കാലുയര്‍ത്തിപ്പിടിച്ചായിരുന്നു ആ പോസ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code