Wednesday, February 08, 2012   8:59 PM IST
Supplements
Home>> News>> NRK Zone
NRK Zone
പ്രവാസി ക്ഷേമനിധി: പ്രായപരിധി 65 ആക്കണം
Sunday, January 31, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍


ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ (ഒഐസിസി) ഭാഗമായി എല്ലാ രാജ്യങ്ങളിലും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഇന്ദിരാഭവനില്‍ രണ്ടുദിവസങ്ങളിലായി നടന്ന ആഗോള പ്രവാസി സംഗമത്തിന്‍റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി നിയോഗിക്കുന്ന പ്രതിനിധി കമ്മിറ്റികളുടെ രൂപീകരണത്തില്‍ നിരീക്ഷകനായി എത്തും. 200 രൂപയാണു മെംബര്‍ഷിപ്പ് ഫീസ്. ഡിസ്ട്രിക്റ്റ് കമ്മിറ്റി, റീജ്യനല്‍ കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, ഗ്ലോബല്‍ കമ്മിറ്റി എന്നിങ്ങനെയാണു വിവിധ തലങ്ങളില്‍ സംഘടനയുടെ രൂപീകരണം നടക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മടങ്ങിയെത്തിയ പ്രവാസികള്‍ക്കുള്ള ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നവര്‍ക്കുള്ള പ്രായപരിധി 65 വയസായി വര്‍ധിപ്പിക്കണമെന്ന് ആഗോള പ്രവാസി സംഗമം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ അടുത്ത ഗ്ലോബല്‍ മീറ്റ് മേയ് മാസത്തില്‍ ദോഹയില്‍ ചേരും. ഏപ്രിലിനു മുന്‍പ് എല്ലാ രാജ്യങ്ങളിലും സംഘടനയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

എയര്‍ ഇന്ത്യ വിമാന സര്‍വീസുകളില്‍ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമ-പ്രവാസികാര്യ മന്ത്രാലയങ്ങള്‍ സ്ഥിരം സംവിധാനം രൂപീകരിക്കണമെന്നും, പാസ്പോര്‍ട്ട് എടുക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിനു പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കുന്ന പഴയ സമ്പ്രദായം തുടരണമെന്നും സംഗമം ആവശ്യപ്പെട്ടു. ദോഹയില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിന്‍റെ മുഖ്യ സംഘാടകരായി സി.കെ. മേനോന്‍, ഇന്‍കാസ് പ്രസിഡന്‍റ് ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം രൂപീകരിച്ചു.

അമേരിക്ക, ഓസ്ട്രേലിയ, സൗദി അറേബ്യ, ദോഹ, ഖത്തര്‍, ദുബായ്, കുവൈറ്റ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, എന്നിവിടങ്ങളില്‍ നിന്നുള്ള 250-ഓളം പ്രതിനിധികളാണു സംഗമത്തില്‍ പങ്കെടുത്തത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code