Sunday, August 01, 2010   5:06 AM IST
Supplements
Home>> News>> National News
National News
ആന്ധ്ര MLAമാരുടെ രാജി തള്ളി
Monday, February 01, 2010
|
|
|
ഹൈദരാബാദ്

തെലുങ്കാന പ്രശ്നത്തില്‍ 129 എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജി ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍ കിരണ്‍ കുമാര്‍ റെഡ്ഡി തള്ളി.

ചട്ടപ്രകാരമല്ല രാജി സമര്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയാണിത്. രാജി സമര്‍പ്പിച്ച 222 എംഎല്‍എമാരില്‍ 92 പേര്‍ നേരത്തേ പിന്മാറിയിരുന്നു. ശേഷിക്കുന്ന 130ല്‍ 129 പേരുടെ രാജിയാണു നിരസിച്ചത്.

എല്ലാ ചട്ടങ്ങളും പാലിച്ചു കത്തു നല്‍കിയത് ഒരാള്‍ മാത്രം. അദ്ദേഹവുമായി വീണ്ടും ചര്‍ച്ച നടത്തിയശേഷമേ ഇതു സ്വീകരിക്കണോ എന്നു തീരുമാനിക്കൂ എന്നും റെഡ്ഡി.

അതേസമയം, ആന്ധ്രയില്‍ കോണ്‍ഗ്രസ് എംപി എല്‍. രാജഗോപാല്‍, ടിആര്‍എസ് എംപിമാരായ കെ. ചന്ദ്രശേഖറാവു, വിജയശാന്തി എന്നിവരുടെ രാജിക്കത്ത് പരിഗണനയിലെന്ന് ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍.

രാജിക്കത്ത് എന്‍റെ പക്കലുണ്ട്. ആലോചിച്ചു തീരുമാനമെടുക്കും- സ്പീക്കര്‍ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code