ഈ വാരവും ചാഞ്ചാട്ട സാധ്യത
Monday,
February 01,
2010
മുംബൈ
ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്‍റെ ദിനങ്ങള്‍ തന്നെയാവും ഈ വാരവും. ആഗോള സൂചികകളുടെ നെഗറ്റീവ് ട്രെന്‍ഡ് നിക്ഷേപകരില്‍ സമ്മര്‍ദം ചെലുത്തിയേക്കാം. ഡോളര്‍ ശക്തിപ്പെടുന്നത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നു വിദേശ ഫണ്ടുകളുടെ പിന്‍മാറ്റത്തിനു വഴിതെളിച്ചേക്കാം. യുഎസ് വിപണിയോടു നിക്ഷേപകര്‍ താത്പര്യം കാണിച്ചേക്കും.
അടുത്ത നാലു ദിവസ ത്തേക്കു വ്യാപാരം ചാഞ്ചാ ട്ടത്തില്‍ തന്നെയായിരിക്കുമെന്നാണു വിദഗ്ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വാരത്തിലെ ട്രെന്‍ഡ് പിന്തുടരാനാവും സൂചികകള്‍ ശ്രമിക്കുക. വാരാവസാനം ഗ്രീന്‍ സോണിലെത്തിയ സൂചികകള്‍ ആര്‍ബിഐയുടെ വായ്പാ അവലേകന നയപ്രഖ്യാപനത്തിനു ശേഷവും മുന്നേറ്റം കാണിച്ചിരുന്നു. ആഗോള സൂചികകളിലെ മുന്നേറ്റത്തെത്തുടര്‍ന്ന് നേട്ടത്തിലായിരുന്നു കഴിഞ്ഞ വാരാവസാനം.
പണമൊഴുക്കു നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ നീക്കം ഓഹരി വിപണി അത്ര ഗൗരവമായി എടുത്തില്ല. സെന്‍സെക്സ് 51 പോയിന്‍റാണ് അന്നേദിവസം ഉയര്‍ന്നത്. ആര്‍ബിഐ നയം വന്നതിനു പിന്നാലെ 4800വരെ നിഫ്റ്റി ഇടിഞ്ഞെങ്കിലും തിരിച്ചുവരവിനു വേണ്ട വിശ്വാസം നിക്ഷേപകരിലുണ്ടായിരുന്നു. സിആര്‍ആറില്‍ പരമാവധി അരശതമാനം വര്‍ധന പ്രതീക്ഷിച്ചിരുന്ന വിപണിക്ക് അപ്രതീക്ഷിതമായിരുന്നു 0.75% വര്‍ധന. പക്ഷേ, ജിഡിപി വളര്‍ച്ചയുടെ ശുഭപ്രതീക്ഷയും ബാങ്കിങ് ഓഹരികളുടെ മുന്നേറ്റവും ഓഹരി സൂചികകളെ തുണച്ചു. എന്നാല്‍ സര്‍ക്കാരിന് അടുത്ത ബജറ്റിലെങ്കിലും ഉത്തേജക പാക്കെജില്‍ നിന്നു പിന്‍വലിയാനുള്ള സൂചനകള്‍ നല്‍കിയാണ് ആര്‍ബിഐ പുതിയ ധനനയം അവതരിപ്പിച്ചത്. ഇതു നിക്ഷേപകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഉത്തേജക പാക്കെജില്‍ നിന്നു പുറത്തുവരാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാരെന്ന റിപ്പോര്‍ട്ടുകള്‍ നിക്ഷേപകരില്‍ സമ്മര്‍ദം ചെലുത്തിയേക്കാം.
ചാഞ്ചാട്ടം തുടരുമെങ്കിലും തിരിച്ചുവരവ് ഈ വാരം തന്നെയുണ്ടാകുമെന്നും പ്രതീക്ഷ. രണ്ടാഴ്ചയ്ക്കു ശേഷം പ്രീ ബജറ്റ് റാലിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. മറ്റു പ്രധാന ഘടകങ്ങളൊന്നുമില്ലാത്തതിനാല്‍ ബജറ്റ് തന്നെയാവും പ്രധാന ശ്രദ്ധാകേന്ദ്രം. വിദേശ നിക്ഷേപകരെക്കാള്‍ ആഭ്യന്തര നിക്ഷേപകരാവും ഈ വാരം വാങ്ങല്‍ ആവശ്യം കാണിക്കുക. കഴിഞ്ഞവാരം വിദേശനിക്ഷേപകര്‍ 6,150 കോടി ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നു പിന്‍വലിച്ചിരുന്നു.
പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ച നേടുമെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം ഈ വാരം സൂചികയ്ക്ക് തുണയാകും. നാലാം പാദത്തില്‍ യുഎസ് ഇക്കണോമിക് ഡേറ്റാ പ്രകാരം അമേരിക്ക 5.7% വളര്‍ച്ച കൈവരിച്ചു. ഈ വാര്‍ത്തയാണു നിക്ഷേപങ്ങളെ അങ്ങോട്ടെത്തിക്കുക. കഴിഞ്ഞവാരം വോള്‍സ്ട്രീറ്റ് റെഡ്സോണിലായിരുന്നു. നാസ്ഡാക്കില്‍ നാളെ വ്യാപാരം ആരംഭിക്കുന്നത് ഷാരുഖ് ഖാന്‍റെയും കജോളിന്‍റെയും ബെല്ലോടെയാകുമെന്നതു മറ്റൊരു പ്രത്യേകത. ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ആചാരമണി മുഴക്കാന്‍ യുഎസ് ഓഹരി വിപണിയില്‍ എത്തുന്നത്.
കഴിഞ്ഞവാരം റിപ്പബ്ലിക് അവധിയായിരുന്ന ചൊവ്വാഴ്ചയ്ക്കുശേഷം അവസാന രണ്ടുദിവസം വിപണി ഗ്രിപ്പ് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞവാരം 501.72 പോയിന്‍റ് (2.98%) നഷ്ടത്തിലാണു സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. വാരാന്ത്യം സൂചിക 16,357.96ല്‍. ദേശീയ സൂചിക നിഫ്റ്റി മുന്‍ ക്ലോസിങ്ങിനെക്കാള്‍ 3.05% (153.95 പോയിന്‍റ്) താഴ്ന്ന് 4,882.05ല്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ മൂന്നാം പാദത്തിലെ മികച്ച പ്രകടനം ഈ വാരം തുണയെങ്കിലും നാണയപ്പെരുപ്പം ആശങ്കയായി തുടരുന്നു.
സ്വര്‍ണം
സ്വര്‍ണ വില യില്‍ കഴിഞ്ഞവാ രം നേരിയ കുറവ്. അന്താരാഷ്ട്ര വിലയില്‍ വലിയ തോതിലുള്ള ഇടിവു പ്രകടമായതോടെ 80 രൂപ കുറഞ്ഞു. വാരാവസാനം പവന് 12,080 രൂപ. ആഗോള വിപണിയില്‍ വില ഔണ്‍സിന് (31.1 ഗ്രാം) 1,100 ഡോളറില്‍ താഴേക്കിറങ്ങി. 1,090ലാണു കഴിഞ്ഞവാരം ക്ലോസ് ചെയ്തത്.
വെള്ളി
വെള്ളി വില കൂടി. വാരാവസാനം കിലോയ്ക്ക് 28,750 രൂപ. കഴിഞ്ഞവാരം 28,500 രൂപയായിരുന്നു.
കുരുമുളക്
കുരുമുളക് വിലയില്‍ കാര്യമായ വ്യതിയാനമില്ല. വാരാവസാനം കിലോയ്ക്ക് 100 രൂപ കൂടി 13,100 രൂപയിലെത്തി.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വിലയും കൂടി. 5000 രൂപയായിരുന്ന വില വാരാവസാനം 5150 രൂപയായി.
റബര്‍
റബര്‍ വിലയില്‍ വീണ്ടും ഇടിവ്. മുന്‍ ആഴ്ചയി ലും റബര്‍ വില ഇടിഞ്ഞിരുന്നു. നാലാം ഗ്രെയ്ഡിന് 13,500 രൂപയില്‍ നിന്ന് 13,300ലെത്തി. അഞ്ചാം ഗ്രെയ്ഡിനു വില 12,650 രൂപയായിരുന്നത് 12,300ലെത്തി.
Close...
Maximum Character Allowed -
4000