Sunday, August 01, 2010   5:24 AM IST
Supplements
Home>> News>> Business
Business
മഹീന്ദ്രയുടെ ഏഴു പുതിയ മോഡലുകള്‍ എത്തുന്നു
Monday, February 01, 2010
|
|
|
ഇന്‍ഡോര്‍

അടുത്ത സാമ്പത്തിക വര്‍ഷം മഹീന്ദ്ര& മഹീന്ദ്ര ഏഴു പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും. വിവിധ സെഗ്മെന്‍റുകളിലായാണ് ഈ മോഡലുകള്‍. ഏപ്രിലില്‍ യുഎസ് വിപണിയിലേക്കുള്ള പിക്ക് അപ്പുകളുടെ നിര്‍മാണം തുടങ്ങാനും തീരുമാനം.

മള്‍ട്ടി യൂട്ടിലിറ്റി, കൊമേഴ്സ്യല്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങും. പുതിയ പ്ലാറ്റ്ഫോമിലുള്ള ആദ്യ എസ്യുവി അടുത്ത സാമ്പത്തിക വര്‍ഷം ഇറക്കുമെന്നു കമ്പനി പ്രഖ്യാപിച്ചിരുന്നു. മാക്സിമോ ഉള്‍പ്പെടെയുള്ള രണ്ടു മോഡലുകള്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാംപാദത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 2.25 ലക്ഷം യൂനിറ്റാണ്. വില്‍പ്പന വര്‍ധിക്കുന്നതു ശുഭസൂചനയെന്നു കമ്പനി അധികൃതര്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code