Monday, March 15, 2010   3:01 AM IST
Supplements
Home>> News>> Kerala News
Kerala News
ടേപ്പ് വിവാദം: നിയമസഭാ PIO നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണം
Monday, February 01, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

വിഡിയൊ ടേപ്പ് വിവാദത്തില്‍ നിയമസഭയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (പിഐഒ) നേരിട്ടു ഹാജരായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷന്‍. ഈ മാസം അഞ്ചിനു ഹാജരാകാനാണു നിര്‍ദേശം. ഇതോടെ പ്രശ്നത്തില്‍ നിയമസഭയും വിവരാവകാശ കമ്മിഷനും തമ്മിലുള്ള ഏറ്റുമുട്ടല്‍ മറ്റൊരുതലത്തിലേക്ക്. ടേപ്പ് നല്‍കാനാകില്ലെന്ന് കമ്മിഷനെ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു. മാത്രമല്ല പ്രശ്നം സഭയുടെ എത്തിക്സ് ആന്‍ഡ് പ്രിവിലെജസ് കമ്മിറ്റിക്ക് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ വിടുകയും ചെയ്തു. എന്നാല്‍ തനിക്കു ടേപ്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ട് എറണാകുളത്തെ അഭിഭാഷകന്‍ വീണ്ടും കമ്മിഷനെ സമീപിച്ചു. ഇതേത്തുടര്‍ന്നാണു കമ്മിഷന്‍ സഭാ പിഐഒയ്ക്കു കത്തയച്ചത്.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു 2005 ജൂലൈ 19ന് ടി.എം.ജേക്കബ് നടത്തിയ പ്രസംഗത്തിന്‍റെ ടേപ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്നാണു കമ്മിഷന്‍ കഴിഞ്ഞ ഡിസംബര്‍ 10ന് ഉത്തരവിട്ടത്. ഇതു സഭയുടെ അവകാശത്തിന്‍മേലുള്ള കൈയേറ്റമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണു പ്രശ്നം വി.ജെ.തങ്കപ്പന്‍ ചെയര്‍മാനായ പ്രിവിലെജസ് കമ്മിറ്റിക്കു വിട്ടത്. സഭയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളിലെ 159-ാം വകുപ്പു പ്രകാരമാണിത്. അവകാശ ലംഘനമുണ്ടോയെന്ന വിശദ പരിശോധനയാണു കമ്മിറ്റി നത്തുക.

ഡിസംബര്‍ 21നാണു നിയമസഭാ സെക്രട്ടേറിയറ്റിനു ഉത്തരവു ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ വിഡിയോ ടേപ്പ് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഈ കാലാവധി അവസാനിച്ച ജനുവരി ആറിനു മുമ്പുതന്നെ സ്പീക്കര്‍ തീരുമാനമെടുത്തു. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ അഭിഭാഷകനെയും ഇത് അറിയിച്ചിരുന്നു.

ടേപ്പ് നല്‍കുന്നതു സഭയുടെ അവകാശ ലംഘനമാകുമെന്ന നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ മുന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമ്മിഷന്‍ ഉത്തരവ്. നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ടേപ്പ് നല്‍കിയിരുന്നില്ല. പ്രിവിലെജസ് കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചു നിയമസഭ തീരുമാനിച്ചതുപ്രകാരമായിരുന്നു ഇത്. 2008 ഏപ്രിലില്‍ എറണാകുളത്തെ അഭിഭാഷകന്‍ നിയമസഭയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കു (പിഐഒ) വിവരാവകാശ നിയമ പ്രകാരം കത്തു നല്‍കിയെങ്കിലും റിട്ടണ്‍ കോപ്പി മാത്രമാണു നല്‍കിയത്. സഭയിലെ അപ്പലേറ്റ് അതോറിറ്റിക്കു നല്‍കിയ പരാതിയിലും മറുപടി വ്യത്യസ്തമായിരുന്നില്ല. പ്രിവിലെജസ് കമ്മിറ്റി റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്നാണു പ്രശ്നം വിവരാവകാശ കമ്മിഷനു മുന്നിലെത്തിയത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code