Thursday, February 09, 2012   2:39 PM IST
Supplements
Home>> News>> World News
World News
മെക്സിക്കോയില്‍ 13 വിദ്യാര്‍ഥികളെ വെടിവച്ചു കൊന്നു
Monday, February 01, 2010
|
|
|
മെക്സിക്കോ സിറ്റി

സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയിലേക്ക് ഇരച്ചെത്തിയ ആയുധധാരികള്‍ 14 പേരെ വെടിവച്ചു കൊന്നു. 17 പേര്‍ക്കു പരുക്കേറ്റു. യുഎസ് നഗരം ടെക്സസിന്‍റെ അതിര്‍ത്തിയില്‍ ജുവാറസിലാണ് സംഭവം.

അമേരിക്കന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ വിജയം ആഘോഷിക്കാന്‍ എല്‍ പാസോയിലെ ഒരു വീട്ടില്‍ ഒത്തു കൂടിയതായിരുന്നു വിദ്യാര്‍ഥികള്‍. നാല് എസ്യുവികളില്‍ സ്ഥലത്തേക്കെത്തിയ ഇരുപതോളം അക്രമികള്‍ തുരുതുരാ വെടിയുതിര്‍ത്തു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുത്ത ചില വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നു കടത്തുകാരുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നും റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍പ്പെട്ടവരാണു ചില വിദ്യാര്‍ഥികളെന്നു പൊലീസ്.

മെക്സിക്കോയിലെ കുപ്രസിദ്ധ നഗരങ്ങളിലൊന്നാണ് സിയുദാദ് ജുവാറസ്. മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ഇവിടെ പതിവു സംഭവം. കഴിഞ്ഞവര്‍ഷം മാത്രം കൊല്ലപ്പെട്ടത് 2650 പേര്‍.

മയക്കുമരുന്നിനടിമപ്പെട്ടവരെ ചികിത്സിക്കുന്ന ആശുപത്രികളില്‍ പോലും ആക്രമണങ്ങളുണ്ടായി. യുഎസിലേക്കു മയക്കുമരുന്ന് കടത്തുന്ന വന്‍സംഘങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതും സിയുദാദില്‍.

മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേയുണ്ടായ സൈനിക നടപടികള്‍ അടുത്തകാലത്ത് മെക്സിക്കോയില്‍ വന്‍ കലാപങ്ങള്‍ക്കിടയാക്കി. ഇതിന്‍റെ ഭാഗമായി 17000ത്തിലേറെ പേര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code