Tuesday, February 07, 2012   2:54 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
ബൈക്ക് ഭൂമിയിലേക്കു താഴ്ന്നു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു
Monday, February 01, 2010
|
|
|
തൃപ്രയാര്‍

എടത്തിരുത്തി ഏനാക്കല്‍ റോഡില്‍ ബൈക്കും യാത്രക്കാരനും ഭൂമിക്കടിയിലേക്കു താഴ്ന്നു . മൂന്നു മീറ്ററോളം ആഴത്തില്‍ ബൈക്ക് താഴ്ന്നു പോയി. യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപെട്ടു.

വെള്ളാനി വാട്ടര്‍ അഥോറിറ്റി പ്ലാന്‍റിലെ ശുദ്ധജലം വിതരണം ചെയ്യുന്ന 700 എംഎം പൈപ്പ് പൊട്ടിയതാണു ബൈക്ക് താഴാന്‍ കാരണം.ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം കുമാരമംഗലം ക്ഷേത്രത്തിലെ കാവടിയാട്ടം കണ്ടു വരവെ ശനിയാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം. ഇളകിയ മണ്ണില്‍ വണ്ടി ഓഫാകുകയായിരുന്നു. ഉടന്‍ ബൈക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തൊട്ടടുത്ത വീട്ടില്‍ ചെന്നു ആളെ കൂട്ടി വന്നപ്പോഴേക്കും ബൈക്ക് പൂര്‍ണമായും മണ്ണിനടിയിലായി. ഇതിനെ തുടര്‍ന്നു റോഡില്‍ ഏഴു മീറ്ററോളം വ്യാസമുള്ള വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഒരു വര്‍ഷം മുന്‍പ് ഇതിനടുത്ത് സൈക്കിള്‍ യാത്രക്കാരനായ യുവാവ് താഴ്ന്നു പോയിരുന്നു. ബൈക്ക് പുറത്തെടുക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code