ബ്രിട്ടനിലെ കോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ ഒരിന്ത്യക്കാരന്‍. ഇന്ത്യയില്‍ ജനിച്ച് ബ്രിട്ടന്‍റെ രാജശില്‍പ്പിയായി മാറിയ അനീഷ് കപൂറാണ് കോടീശ്വരന്‍മാരുടെ ലിസ്റ്റില്‍ വന്നിരിക്കുന്നത്. ദ് സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് 2010ലാണു അനീഷിന്‍റെ പേര്. ശില്‍പ്പകലയിലൂടെ ഈ അമ്പത്തഞ്ചുകാരന്‍ ഒരുപാട് പണമുണ്ടാക്കിയിട്ടുണ്ട്. ചിക്കാഗോയിലും നോട്ടിങ്ഹാം സ്ക്വയറിന്‍റെ തിരക്കുകളിലുമൊക്കെ ഈ കലാകാരന്‍റെ ശില്‍പ്പങ്ങളാണു ചാരുത പകരുന്നത്.
2008 ല്‍ മാത്രം 125 കോടി രൂപയുടെ ലാഭമാണു അനീഷിനുണ്ടായതെന്നു കമ്പനിയുടെ അക്കൗണ്ടുകള്‍ സൂചിപ്പിക്കുന്നു. ധാരാളം സ്വത്തുക്കളും ഇദ്ദേഹത്തിനുണ്ട്. കോടീശ്വരന്‍മാരുടെ ലിസ്റ്റില്‍പ്പെട്ടതിന്‍റെ സന്തോഷത്തിലാണോ എന്നറിയില്ല, മുംബൈയില്‍ ജനിച്ച അനീഷ് ബെര്‍ക്ക്ഷെയറില്‍ ഒരു വീട് കൂടി വാങ്ങാന്‍ ഒരുങ്ങുകയാണ്. സണ്‍ഡേ ടൈംസ് റിച്ച് മാഗസിന്‍റെ റിച്ച് ലിസ്റ്റില്‍ വരുന്ന ആദ്യ സ്പെഷ്യലിസ്റ്റ് ശില്‍പ്പിയായ അനീഷ് ടേണര്‍ പ്രൈസ് ജേതാവുമാണ്.
ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ അഞ്ചു നഗരങ്ങള്‍ക്കു വേണ്ടിയുള്ള ശില്‍പ്പ നിര്‍മാണത്തിലാണ് അനീഷ്. ടീസ് വാലി ജയന്‍റ്സ് എന്നാണു ശില്‍പ്പങ്ങള്‍ അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം അനീഷിന്‍റെ 29 ശില്‍പ്പങ്ങള്‍ ഒരു ലേലത്തില്‍ വിറ്റുപോയി. നാല്‍പ്പതു കോടി രൂപയായിരുന്നു ലഭിച്ച തുക. അതില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയതൊരു സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഗ്ലോബിനായിരുന്നു, ഏഴു കോടിയിലധികം രൂപയായിരുന്ന ഗ്ലോബിനു ലഭിച്ച വില.
അനീഷിന്‍റെ പ്രൈവറ്റ് ഗാലറിയില്‍ നിന്നു ധാരാളം ശില്‍പ്പങ്ങള്‍ വില്‍ക്കുന്നുണ്ട്. ശില്‍പ്പനിര്‍മാണവും വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ടെന്നു അനീഷിന്‍റെ കമ്പനി വൈറ്റ് ഡാര്‍ക്കിന്‍റെ അധികൃതര്‍ വ്യക്തമാക്കുന്നു. ബഹാമാ സിലും അനീഷിനു കോടികള്‍ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. ചെല്‍സിയയില്‍ അടുത്തിടെ അനീഷ് പണികഴിപ്പിച്ച വീടിന്‍റെ ചുവരുകള്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്, അകത്തളങ്ങള്‍ക്കു ഭംഗി പകരാന്‍ ശില്‍പ്പങ്ങളും...
Close...
Maximum Character Allowed -
4000