Wednesday, February 08, 2012   7:11 PM IST
Supplements
Home>> News>> World News
World News
വടക്കന്‍ കൊറിയ ഭീകരരാഷ്ട്രമല്ല
Friday, February 05, 2010
|
|
|
വാഷിങ്ടണ്‍

വടക്കന്‍ കൊറിയയെ വീണ്ടും ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് യുഎസ് പ്രിസഡന്‍റ് ബരാക് ഒബാമ തീരുമാനിച്ചു.

1987 നവംബര്‍ 29-നു കെഎഎല്‍ യാത്രാവിമാനം വടക്കന്‍ കൊറിയന്‍ ഏജന്‍റുമാര്‍ ബോംബ് വച്ചു തകര്‍ത്തതിനെത്തുടര്‍ന്നാണ് അവരെ ഭീകരരാഷ്ട്രമായി യുഎസ് പ്രഖ്യാപിച്ചത്. വിമാനത്തിലുണ്ടായിരുന്ന 115 പേരും കൊല്ലപ്പെട്ടിരുന്നു.

2008-ല്‍ ആണവനിലയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ബഹുരാഷ്ട്ര ചര്‍ച്ചയില്‍ വടക്കന്‍ കൊറിയ സമ്മതിച്ചതിനെത്തുടര്‍ന്നു പ്രസിഡന്‍റ് ജോര്‍ജ് ബുഷാണ് അവരെ ഭീകരരാഷ്ട്ര പട്ടികയില്‍ നിന്നു നീക്കിയത്. വീണ്ടും അവരെ ഭീകരരാഷ്ട്ര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു ചില കോണ്‍ഗ്രസ് അംഗങ്ങള്‍ ഒബാമയോട് അഭ്യര്‍ഥിച്ചിരുന്നു.

1988-നുശേഷം കൊറിയ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണച്ചതായി തെളിവില്ലെന്ന നിഗമനത്തിലാണ് ഒബായുടെ തീരുമാനം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code