Thursday, February 09, 2012   5:56 AM IST
Supplements
Home>> News>> National News
National News
മധ്യപ്രദേശിലും BT വഴുതന നിരോധിച്ചു
Monday, February 08, 2010
|
|
|
ഇന്‍ഡോര്‍

ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കു മധ്യപ്രദേശിലും നിരോധനം. ബിടി വഴുതനയെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണു സംസ്ഥാനത്ത് ഇവയുടെ കൃഷിയും വിപണനവും അനുവദിക്കില്ലെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും കൃഷിമന്ത്രി രാമകൃഷ്ണ കുസുമരിയയുടെ പ്രഖ്യാപനം.

രാജ്യത്തു ജൈവകൃഷിയുടെ മാതൃകാസംസ്ഥാനമാക്കി മധ്യപ്രദേശിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും കുസുമരിയ. നേരത്തേ, ഉത്തരാഖണ്ഡ് സര്‍ക്കാരും ബിടി വഴുതനയെ നിരോധിച്ചിരുന്നു. ജനിതക മാറ്റം വരുത്തിയ വഴുതന സംബന്ധിച്ചു 10നു തീരുമാനം പ്രഖ്യാപിക്കുമെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code