Tuesday, February 07, 2012   3:02 PM IST
Supplements
Home>> News>> National News
National News
പോര്‍മുഖത്ത് അഗ്നിജ്വാലയാകാന്‍
Monday, February 08, 2010
|
|
|
ശത്രു ആരുമാകട്ടെ, ഇനി അഗ്നി സാക്ഷിയായി ഇന്ത്യക്കു പോരാടാം. മൂവായിരത്തി അഞ്ഞൂറിലേറെ ആക്രമണപരിധിയുള്ള അഗ്നി 3 മിസൈല്‍ നാലാം തവണ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. യുദ്ധമുഖത്ത് ഈ മിസൈല്‍ എന്തെല്ലാം ചെയ്യണമെന്നു രാജ്യം പ്രതീക്ഷിച്ചോ അതെല്ലാം കൈവരിച്ചിരിക്കുന്നു ഈ മിസൈല്‍. ഇനി സൈന്യത്തിന് കൈമാറും. പോര്‍മുഖത്ത് ഇന്ത്യയുടെ സൈനിക ശേഷിയുടെ അഗ്നിജ്വാലയായി.

ഇന്‍റര്‍മിഡിയേറ്റ് - റെയ്ഞ്ച് ബാലിസ്റ്റിക് മിസൈല്‍ അഗ്നി 3 യുടെ പരീക്ഷണം സൂപ്പര്‍ സക്സസായി. യുദ്ധമുഖത്തേയ്ക്ക് ഇന്ത്യയുടെ ആയുധമായി പറന്നുവീഴാന്‍ അഗ്നി 3 റെഡി. ഒറീസയില്‍ ദംറ തീരത്തു നിന്ന് ഏറെ അകലെയല്ലാതെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നാണ് അഗ്നി ആകാശത്തേയ്ക്കു തൊടുത്തു വിട്ടത്. ഇന്നലെ രാവിലെ 10.45ന് വീലര്‍ ഐലന്‍റിലെ റെയ്ല്‍ മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തിന്‍റെ ട്രാക്കില്‍ നിന്ന് അഗ്നി ചീറിപ്പാഞ്ഞു. പതിനാറു മീറ്റര്‍ നീളവും നാല്‍പ്പത്തെട്ടു ടണ്‍ ഭാരവുമുള്ള മിസൈല്‍, ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറമുള്ള പുക തുപ്പിക്കൊണ്ട് കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യം ഉറ്റുനോക്കിയിരുന്നു, ഈ വിജയക്കുതിപ്പിനെ.

ഒന്നര ടണ്‍ ഭാരം ചുമക്കാന്‍ ശേഷിയുള്ള മിസൈലാണ് അഗ്നി 3. മൂന്നാമത്തെ പരീക്ഷണത്തില്‍ ഉപയോഗിച്ചതല്ലാതെ ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഇത്തവണ ഘടിപ്പിച്ചിരുന്നു. 15 - 30 ശതമാനം വരെ റെയ്ഞ്ച് വര്‍ധിപ്പിക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയര്‍ ആണിത്. കുതിച്ചുയര്‍ന്നാല്‍പ്പിന്നെ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ അഗ്നിയെ നിയന്ത്രിക്കുന്നത് അതിനുള്ളിലെ സോഫ്റ്റ്വെയറാണ്. അതായത്, പുറപ്പെട്ടു കഴിഞ്ഞാല്‍ ടാര്‍ജറ്റിലെത്തി സ്ഫോടനം നടത്താനുള്ള ഉത്തരവാദിത്വം അഗ്്നി സ്വയം ഏറ്റെടുക്കും. മോട്ടോര്‍ കെയ്സ് ഹാര്‍ഡ് വെയറാണ് പരീക്ഷണ മിസൈല്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചത്. സ്റ്റീലാണു മെറ്റീരിയല്‍.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നങ്കൂരമിട്ട ഇന്ത്യന്‍ നേവിയുടെ കപ്പലിലും ബാലസോറിലും പോര്‍ട് ബ്ലയറിലുമുള്ള ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റെയ്ഞ്ചുകളിലുമിരുന്ന് ശാസ്ത്രജ്ഞന്മാര്‍ വിക്ഷേപണം വീക്ഷിച്ചു.

അഗ്നി 3യെ പോര്‍മുഖത്തെത്തിക്കാന്‍ പ്രാപ്തമാക്കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ മേധാവി വി.കെ. സരസ്വതിനെയും ശാസ്ത്രജ്ഞരെയും പ്രതിരോധവകുപ്പു മന്ത്രി എ.കെ. ആന്‍റണി അഭിനന്ദിച്ചു.

അഗ്നി ഇനി ഇന്ത്യന്‍ സൈന്യത്തിന്‍റെ ആയുധമാണ്. യുദ്ധമുന്നണിയില്‍ സേനയുടെ സഹായി. മൂവായിരത്തഞ്ഞൂറു കിലോമീറ്ററിനപ്പുറത്തേയ്ക്ക് ആണവായുധവുമായി പറപ്പിക്കാവുന്ന മിസൈല്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code