Sunday, February 05, 2012   4:14 AM IST
Supplements
Home>> News>> Business
Business
4 ജി സേവനം: നടപടികള്‍ തുടങ്ങിയതായി ട്രായ്
Tuesday, February 09, 2010
|
|
|
നാലാം തലമുറ മൊബൈല്‍ സേവനങ്ങള്‍ (4ജി) നല്‍കുന്നതു സംബന്ധിച്ച് ഉപദേശങ്ങള്‍ തേടിത്തുടങ്ങിയതായി ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) അറിയിച്ചു. മൂന്നാം തലമുറ സേവനങ്ങള്‍ (3ജി) നല്‍കുന്നതു സംബ ന്ധിച്ച അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെങ്കിലും ഉന്നത സാങ്കേതികവിദ്യ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണു പുതിയ നീക്കം.

വിഡിയൊകളും മറ്റും വളരെ ഉയര്‍ന്ന വേഗതയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് 4ജി. ഈ സര്‍വീസുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നു ട്രായ് ചെയര്‍മാന്‍ ജെ.എസ്. ശര്‍മ പറ ഞ്ഞു. പുതിയ നീക്കം 3ജിയില്‍ നിന്നുള്ള പിന്‍മാറ്റമല്ലെന്നും 3ജി സര്‍വീസ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഗാബൈറ്റ് സ്പീഡ് ഇന്‍റര്‍നെറ്റ് ആക്സസ് ലഭ്യമാക്കുന്ന 4ജി സേവനങ്ങളുടെ സ്പെക്ട്രം ബാന്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ട്രായ് ചെയര്‍മാന്‍ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code