കേരള ഫീഡ്സിന്‍റെ ഉത്പാദനത്തിലും വിറ്റുവരവിലും റെക്കോഡ്
Tuesday,
February 09,
2010
തിരുവനന്തപുരം
കേരള ഫീഡ്സ് ലിമിറ്റഡ് ജനുവരിയില്‍ 19031.40 മെട്രിക് ടണ്‍ കാലിത്തീറ്റ ഉത്പാദിപ്പിച്ചു സര്‍വകാല നേട്ടം കൈവരിച്ചതായി എംഡി ഡോ. എം. സുരേഷ്കുമാര്‍ പറഞ്ഞു. 19287.70 മെട്രിക് ടണ്‍ എന്ന റെക്കോഡ് വിപണനവും കൈവരിച്ചു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫീഡ്സ് സ്ഥാപിതശേഷിയുടെ 99% ഉത്പാദനം കൈവരിച്ചു വിറ്റുവരവിലും തുല്യമായ വര്‍ധനവു രേഖപ്പെടുത്തി. സ്ഥാപനത്തിന്‍റെ ജനുവരിയിലെ വിറ്റുവരവ് 20.99 കോടിയായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുണമേന്മയേറിയ കാലിത്തീറ്റയുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളിയില്‍ കാലിത്തീറ്റ ഫാക്റ്ററി നിര്‍മിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന ഫാക്റ്ററിക്കു പ്രതിദിനം 300 ടണ്‍ ഉത്പാദനശേഷി പ്രതീക്ഷിക്കുന്നു. 50.20 കോടി രൂപയാണു ചെലവ്. ഈ നവംബറില്‍ ഫാക്റ്ററിയുടെ പ്രവര്‍ത്തനം ആരംഭിക്കും.
പാലുത്പാദനച്ചെലവ് കുറയ്ക്കുന്നതിനു പാലക്കാട് മുതലമടയില്‍ സമ്പുഷ്ടീകരിച്ച വയ്ക്കോല്‍ കട്ട നിര്‍മാണ ഫാക്റ്ററിയുടെയും, മലപ്പുറത്ത് ആദവനാട്ടില്‍ ധാതുലവണ മിശ്രിത യൂനിറ്റിന്‍റെയും നിര്‍മാണം പുരോഗമിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം ആറുമാസത്തിനകം ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000