Wednesday, February 08, 2012   8:34 PM IST
Supplements
Home>> News>> Business
Business
വെസ്റ്റാര്‍ ഇന്ത്യയിലേക്കും
Tuesday, February 09, 2010
|
|
|
കോഴിക്കോട്

ദുബായ് ആസ്ഥാനമായ വെസ്റ്റാറിന്‍റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള ചുവടുവയ്പ്പിനു നാളെ കോഴിക്കോട്ട് തുടക്കം. ലോകപ്രശസ്ത വാച്ച് നിര്‍മാതാക്കളായ വെസ്റ്റാറിന്‍റെ വിതരണോദ്ഘാടനം നാളെ വൈകിട്ട് ഏഴിനു പി.ടി. ഉഷ റോഡിലെ ഗെയ്റ്റ് വേ ഹോട്ടലില്‍.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഫുതൈന്‍ കമ്പനിയുടെതാണു വെസ്റ്റാര്‍. അല്‍ജിഫാന്‍ ട്രെയ്ഡിങ് കമ്പനിയാണു വെസ്റ്റാറിനെ ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തുന്നത്. 62 രാജ്യങ്ങളില്‍ വെസ്റ്റാറിനു ഷോറൂമുകളുണ്ട്. ക്വാളിറ്റിയില്‍ പുലര്‍ത്തുന്ന കണിശതയാണു വെസ്റ്റാറിന്‍റെ പ്രധാന പ്രത്യേകത. റോണ്ട, ഇറ്റാ മൂവ്മെന്‍റ് ഉപയോഗിച്ചാണു വെസ്റ്റാര്‍ വാച്ചുകള്‍ നിര്‍മിക്കുന്നത്. ഏറ്റവും ഗുണമേന്മയുള്ള വാച്ചുകളിലാണു സാധാരണ റോണ്ടയും ഇറ്റയും ഉപയോഗിച്ചു വരുന്നത്. സമയമറിയുക എന്നതിലുപരി കുലീനതയുടെ കൂടി പര്യായമാണു വാച്ചുകള്‍. ഇതു മനസിലാക്കി വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കു യോജിക്കും വിധമാണു വെസ്റ്റാറിന്‍റെ രൂപകല്‍പ്പന. പുറംമോടിയില്‍ മാത്രമല്ല ഊന്നല്‍, ഗുണമേന്മയിലും കൂടിയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വെസ്റ്റാര്‍ സര്‍വിസ് സെന്‍ററുകള്‍ വൈകാതെ തുടങ്ങും. എം.എ. യൂസഫലിയാണു നാളത്തെ ചടങ്ങില്‍ മുഖ്യാതിഥി. മന്ത്രിമാരായ ഇ. അഹമ്മദ്, എളമരം കരീം, മേയര്‍ എം. ഭാസ്കരന്‍, ഡോ. എം.കെ. മുനീര്‍, പി.വി. ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code