Friday, March 12, 2010   10:59 AM IST
Supplements
Home>> News>> Sports
Sports
സെസ ഗോവ ഫൈനലില്‍
Tuesday, February 09, 2010
|
|
|
കൊച്ചി

മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എറണാകുളം ഗോള്‍ഡന്‍ ത്രെഡ്സിനെ പരാജയപ്പെടുത്തിയ സെസ ഗോവ ഡിഡിഎല്‍ ഭഗത് സോക്കര്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ കടന്നു. ഗോള്‍രഹിതമായ ഒന്നാം പകുതിക്കുശേഷം 53-ാം മിനിറ്റില്‍ ഷെന്‍റിന്‍ ലോബോയും75-ാം മിനിറ്റില്‍ ലെസ്ലി ഫെര്‍ണാണ്ടസും സെസയ്ക്കുവേണ്ടി ഗോള്‍ നേടി.

ആദ്യ പകുതിയില്‍ ഇരുടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി. ഗോളി പോലുമില്ലാത്ത തുറന്ന ഗോള്‍ മുഖത്തുകൂടി സെസയുടെ മാര്‍ക്കസ് മസ്കരീനാസിന്‍റെ ഷോട്ട് അകന്നുപോയതിനു പിന്നാലെ, കോര്‍ണറില്‍ നിന്നു ഗോള്‍ഡന്‍ ത്രെഡ്സിന്‍റെ ഡിഫെന്‍ഡര്‍ ഹാരിസിന്‍റെ തകര്‍പ്പന്‍ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഗോള്‍ മുഖത്തു വച്ചു കിട്ടിയ ഫ്രീകിക്കില്‍ സാവിയോ കാനാരിയോയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. അതിനുശേഷം ഗോള്‍ഡന്‍ ത്രെഡ്സിന്‍റെ നൈജീരിയന്‍ താരം ഒനാബിയുടെ ഹാഫ് വോളി സെസയുടെ ഗോള്‍കീപ്പര്‍ ജേസന്‍ ഡിമെല്ലോ രക്ഷപെടുത്തിയതോടെ ഒന്നാം പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ വലതുവശത്തുനിന്നു കിട്ടിയ കോര്‍ണറില്‍ നിന്നായിരുന്നു ഗോവക്കാരുടെ ആദ്യ ഗോള്‍. പെനല്‍റ്റി ഏരിയയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഷെന്‍റിന്‍ കോര്‍ണറില്‍ നിന്നു പറന്നുവന്ന പന്ത് വലയിലെത്തിച്ചു (1-0).

65-ാം മിനിറ്റില്‍ ഒനാബെ രണ്ടാം മഞ്ഞക്കാര്‍ഡിനു പുറത്തുപോകേണ്ടി വന്നത് ഗോള്‍ഡന്‍ ത്രെഡ്സിനു തിരിച്ചടിയായി. പത്തുപേരുമായി കളിക്കേണ്ടി വന്ന ഗോള്‍ഡന്‍ ത്രെഡ്സിന്‍റെ ഗോള്‍പോസ്റ്റിലേക്കു പത്തു മിനിറ്റിനകം ഗോവക്കാര്‍ വീണ്ടും നിറയൊഴിച്ചു. വലതുവിങ്ങിലൂടെ മാര്‍ക്കസ് മസ്കരീനാസിന്‍റെ സോളോ അറ്റാക്ക് ലെസ്ലി ഫെര്‍ണാണ്ടസ് 30 വാര അകലെ നിന്നു രണ്ടാം പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തപ്പോള്‍ സ്കോര്‍ 2-0.

ഇന്നു നടക്കുന്ന രണ്ടാം സെമിഫൈനലില്‍ വാസ്കോ നിലവിലുള്ള ചാമ്പ്യന്മാരായ എസ്ബിടിയെ നേരിടും. മത്സരം വൈകിട്ട് ആറു മുതല്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code