Thursday, February 09, 2012   7:14 AM IST
Supplements
Home>> News>> Sports
Sports
വിവയ്ക്കു വിജയം
Tuesday, February 09, 2010
|
|
|
കണ്ണൂര്‍

ഇ.കെ. നായനാര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനത്തില്‍ വിവ കേരളയ്ക്കു വിജയം. നിലവിലുള്ള ജേതാക്കളായ എയര്‍ ഇന്ത്യയെയാണു മറുപടിയില്ലാത്ത ഒരു ഗോളിനു വിവ പരാജയപ്പെടുത്തിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ വിവയ്ക്കെതിരേ ലഭിച്ച ആദ്യ കോര്‍ണര്‍ കിക്ക് പാഴാക്കി അവസ രം കളഞ്ഞു കുളിക്കുന്നതിന് എയര്‍ഇന്ത്യ തുടക്കം കുറിച്ചു. തുടര്‍ന്നു നിരന്തരം വിവ കേരളയുടെ മുന്നേറ്റങ്ങളായിരുന്നു. 42ാം മിനിറ്റിലാണു വിവയുടെ നേട്ടം സമ്മാനിച്ച ഗോള്‍ പിറന്നത്. ക്യാപ്റ്റന്‍ സി. സിറാജ്ജുദ്ദീനാണ് ഫ്രീകിക്കിലൂടെ എയര്‍ ഇന്ത്യയുടെ വല കുലുക്കിയത്. റൂബന്‍ സന്യോയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച കിക്കായിരുന്നു ഇത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും അക്രമണത്തിനു മൂര്‍ച്ച കൂട്ടിയെങ്കിലും ഏറെ ശ്രദ്ധകൊടുത്തതു പ്രതിരോധത്തിനായിരുന്നു. രണ്ടാം പകുതിയുടെ 13ാം മിനിറ്റല്‍ എയര്‍ ഇന്ത്യക്ക് ലഭിച്ച ഫൗള്‍കിക്കും വിവയുടെ പ്രതിരോധത്തിനു മുന്‍പില്‍ നിഷ്ഫലമായി. 16ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കൊണ്ടും എയര്‍ ഇന്ത്യയ്ക്കു പ്രയോജനമുണ്ടായില്ല. അവസാനഘട്ടത്തില്‍ വാശിയേറിയ പോരാട്ടത്തിനു കളം സാക്ഷ്യം വഹിച്ചു. എയര്‍ ഇന്ത്യയുടെ കൈലാസ് പാട്ടീല്‍ വിവ ഗോള്‍മുഖത്ത് ഗോളി ശരത്തുമായി കനത്ത പോരാട്ടത്തിലേര്‍പ്പെട്ടു. ഈ സമയം വിവയുടെ വി.വി. സര്‍ജിത്താണു രക്ഷകനായത്. അധികം വൈകാതെ മികച്ച ഗോള്‍ലൈന്‍ സേവുമായി കെ. നൗഷാദ് ടീമിനെ രക്ഷിച്ചു.

ഇന്നു വൈകിട്ട് ആറ ു മണിക്ക് നടക്കുന്ന മത്സരത്തില്‍ എയര്‍ ഇന്ത്യയും മുംബൈ എഫ്സിയും നേരിടും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code