Tuesday, February 07, 2012   12:09 PM IST
Supplements
Home>> News>> Sports
Sports
വീണ്ടും മെഡല്‍ക്കൊയ്ത്ത്
Tuesday, February 09, 2010
|
|
|
ധാക്ക

പതിനൊന്നാം ദക്ഷിണേഷ്യന്‍ ഗെയിംസിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മെഡല്‍ക്കൊയ്ത്തോടെ ഇന്ത്യ മുന്നേറുന്നു. ഇന്നലെ മാത്രം 21 സ്വര്‍ണമടക്കം ഇന്ത്യ സ്വന്തമാക്കിയത് 42 മെഡലുകള്‍. ഇതോടെ ഇന്ത്യയ്ക്ക് 170 മെഡലുകളായി. രണ്ടാം സ്ഥാനത്തിനു വേണ്ടി പാക്കിസ്ഥാനും ആതിഥേയരായ ബംഗ്ലാദേശും മത്സരിക്കുന്നു. 18 സ്വര്‍ണടക്കം 96 മെഡലുകളോടെ ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തും ഇത്രയും സ്വര്‍ണത്തോടെ 77 മെഡലുകളുമായി പാക്കിസ്ഥാന്‍ മൂന്നാമതും.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലും നീന്തലിലുമാണ് ഇന്നലെ ഇന്ത്യ കൂടുതല്‍ മെഡലുകള്‍ കൊയ്തത്. അത്ലറ്റിക്സിന്‍റെ ആദ്യ ദിനങ്ങളില്‍ ഇന്ത്യയെ ഞെട്ടിച്ച ശ്രീലങ്കയ്ക്ക് ഇന്നലെ ഇന്ത്യ കടുത്ത മറുപടി നല്‍കി. നാല് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഇന്ത്യ സ്വന്തമാക്കി. അത്ലറ്റിക്സില്‍ ആകെ 10 സ്വര്‍ണമാണ് ഇന്ത്യയ്ക്ക്. ശ്രീലങ്കയുടെ ക്രെഡിറ്റില്‍ ഏഴു സ്വര്‍ണം.

ശ്രീലങ്കയുടെ ഷെശര്‍ അഭയ്പിത്യയും പാക്കിസ്ഥാന്‍റെ നസീം ഹമീദും ട്രാക്കിലെ വേഗമേറിയ താരങ്ങളായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അബ്ദുല്‍ നജീബ് ഖുറേഷി രണ്ടാം സ്ഥാനത്തെത്തി. 400 മീറ്റര്‍ റിലേയില്‍ വനിതാ- പുരുഷ വിഭാഗം സ്വര്‍ണങ്ങള്‍ ഇന്ത്യയ്ക്ക്. മലയാളി താരങ്ങളായ ബിബിന്‍ മാത്യു, കെ.എം. ബിനു, വി.ബി. ബിനീഷ് എന്നിവരടങ്ങിയ ടീമും എ.സി. അശ്വനി, ടിയാന മേരി തോമസ്, പ്രിയങ്ക പവാര്‍, ജൗന മുര്‍മു എന്നിവരടങ്ങിയ ടീമുമാണ് റിലേ സ്വര്‍ണങ്ങള്‍ നേടിയത്.

പുരുഷ വിഭാഗം ഹൈജംപില്‍ ഹരിശങ്കര്‍ റോയ്യിലൂടെ സ്വര്‍ണവും നിഖില്‍ ചിത്തരശിലൂടെ വെള്ളിയും ഇന്ത്യ നേടി. 1500 മീറ്ററില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത് സുനില്‍ കുമാറാണ് ഇന്ത്യയ്ക്കായി നാലാം സ്വര്‍ണം നേടിയത്. വനിതാ വിഭാഗം ലോങ്ജംപില്‍ മലയാളി താരങ്ങള്‍ രശ്മി ബോസും എം.എ. പ്രജുഷയും വെള്ളിയും വെങ്കലവും നേടി.

നീന്തലില്‍ ഗെയിംസിലാകെ 16 സ്വര്‍ണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായി. ഇന്നലെ മാത്രം ഇന്ത്യ വാരിയത് നാലു സ്വര്‍ണങ്ങള്‍. അര്‍ജുന്‍ ജയപ്രകാശ് 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലും, ശുഭ ചിത്തരഞ്ജന്‍ വനിതാ വിഭാഗം ബട്ടര്‍ഫ്ളൈയിലും വ്യക്തിഗത സ്വര്‍ണങ്ങള്‍ നേടിയപ്പോള്‍, പുരുഷ- വനിതാ വിഭാഗം റിലേ സ്വര്‍ണങ്ങളും ഇന്ത്യയ്ക്ക്.

വനിതാ വിഭാഗം ഫുട്ബോള്‍ ഫൈനലില്‍ നേപ്പാളിനെ 3-1 ന് ഇന്ത്യ കീഴടക്കി. ബോക്സിങ്ങിലും ടേബിള്‍ ടെന്നിസിലും മൂന്നു സ്വര്‍ണം വീതവും, വുഷുവിലും തെയ്ക്ക്വാന്‍ഡോയിലും ഓരോ സ്വര്‍ണവും ഇന്ത്യ നേടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code