ബിടി വഴുതന: തീരുമാനം നാളെ, കേന്ദ്രം സമ്മര്‍ദത്തില്‍
Tuesday,
February 09,
2010
ന്യൂഡല്‍ഹി
ബിടി വഴുതനയുടെ കൃഷിക്കും വിപണനത്തിനും അനുമതി നല്‍കുന്നതു സംബന്ധിച്ചു നാളെ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് സമ്മര്‍ദത്തില്‍. ബിടി വഴുതനവാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അനുവദിക്കാമെന്ന നിലപാടില്‍ നിന്നു കേന്ദ്രം പിന്നാക്കം പോയേക്കുമെന്നു സൂചന.
ജനകീയാഭിലാഷം പ്രതിഫലിക്കുന്നതാകും തീരുമാനമെന്നു ജയറാം രമേഷ് ഇന്നലെ പറഞ്ഞത് ഇതിന്‍റെ സൂചനയെന്നു കരുതുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നതാണു കേന്ദ്രത്തെ ഈ രീതിയില്‍ ചിന്തിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ മൊത്ത ഉത്പാദകരായ മൊണ്‍സാന്‍റോയും മഹികോയും ചേര്‍ന്നാണു ബിടി വഴുതന വികസിപ്പിച്ചത്. ഈ ഇനത്തിന്‍റെ കൃഷി പ്രോത്സാഹിപ്പിക്കാന്‍ രണ്ടു കമ്പനികളും വന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ബിടി വഴുതനയെ നിരോധിക്കുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയും സമാന തീരുമാനം പ്രഖ്യാപിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരേ ആര്‍എസ്എസും രംഗത്തുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന കേരളവും ഡിഎംകെ ഭരിക്കുന്ന തമിഴ്നാടും ബിടി ഇനങ്ങള്‍ക്കെതിരേ നിലപാടെടുത്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശ് കൂടി ഇന്നലെ ഈ ഗ്രൂപ്പില്‍ ചേര്‍ന്നതാണു സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയത്.
Close...
Maximum Character Allowed -
4000