Monday, March 15, 2010   4:05 PM IST
Supplements
Home>> News>> Sports
Sports
ലിവര്‍ പൂളിനായി റിലയന്‍സ് ?
Tuesday, February 09, 2010
|
|
|
ലണ്ടന്‍

ഇംഗ്ലണ്ടിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍ പൂളിനെ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സഹാറാ ഗ്രൂപ്പും രംഗത്തുളളതായി റിപ്പോര്‍ട്ട്. ലിവര്‍പൂളിന്‍റെ 51 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ വ്യവസായികളായ ജോര്‍ജ് ഗില്ലറ്റ് ജൂനിയറും ടോം ഹിക്ക്സുമാണ് ഇപ്പോള്‍ ലിവര്‍പൂളിന്‍റെ ഉടമസ്ഥര്‍. ഇവര്‍ തമ്മിലുളള അഭിപ്രായ വ്യത്യാസമാണു ക്ലബ്ബിന്‍റെ വില്‍പ്പന സംബന്ധിച്ച വാര്‍ത്ത സജീവമാക്കിയത്. 2007ലാണ് ഇവര്‍ ക്ലബ്ബ് ഏറ്റെടുത്തത്.

മുകേഷ് അംബാനിയും സുബ്രതോ റോയിയും 51 ശതമാനം ഓഹരികള്‍ക്കായി 237 മില്യണ്‍ പൗണ്ടാണു വില പറഞ്ഞിരിക്കുന്നത്.

എന്നാല്‍ 51 ശതമാനം ഓഹരികള്‍ നല്‍കാന്‍ കഴിയില്ലെന്നും മുന്നോട്ടുവച്ച ഓഫര്‍ പോരെന്നുമാണു ഗില്ലറ്റ് ജൂനിയറുടെ നിലപാട്. എന്നാല്‍ ലിവര്‍ പൂള്‍ ചീഫ് എക്സീക്യൂട്ടീവ് ക്രിസ്റ്റിന്‍ പര്‍സ് ലോ ഇക്കാര്യം നിഷേധിച്ചു.

|
|
|
Comments
ഇതില്‍ കുറച്ച് പണം ഇന്ത്യന്‍ ഫുട്ബോളിന് മുടക്കാന്‍ ഇവര്‍ തയ്യാറാവണമായിരുന്നു
ചെലക്കാണ്ട് പോടാ, തിരുവനന്തപുരം
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code