Friday, March 12, 2010   4:06 AM IST
Supplements
Home>> News>> National News
National News
നിക്ഷേപ അവസരങ്ങള്‍ ചൂഷണം ചെയ്യുക
Tuesday, February 09, 2010
|
|
|
ദുബായ്

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നു വിദേശകാര്യ മന്ത്രി ശശി തരൂര്‍. ഒമാനില്‍ ഇന്ത്യ-ഒമാന്‍ ജോയിന്‍റ് ബിസിനസ് കൗണ്‍സിലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1.5 ദശലക്ഷം ഡോളറിന്‍റെ ഇന്ത്യ-ഒമാന്‍ ജോയിന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനമായി. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപബന്ധത്തിന് ഉത്തേജനമാകുമെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ഒമാനിലെ വ്യവസായികളെ തരൂര്‍ ക്ഷണിച്ചു. വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന രാജ്യമാണ് ഇന്ത്യ. 2010ല്‍ ഇന്ത്യ എട്ടു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന ലോകബാങ്കിന്‍റെ കണ്ടെത്തല്‍ ഇതിനു തെളിവാണ്. ഇന്ത്യ-ജിസിസി സ്വതന്ത്ര്യ വ്യാപാര കരാര്‍ പ്രാബല്യത്തിലാക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നു.

സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കാന്‍ തീരുമാനമായെന്നും ഒമാന്‍ ഉപപ്രധാനമന്ത്രിയും മന്ത്രിമാരുമായി നടന്ന ചര്‍ച്ചക്കുശേഷം തരൂര്‍ വ്യക്തമാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code