Saturday, March 13, 2010   6:41 AM IST
Supplements
Home>> Cinema>> Latest News
Headlines
ജയം ബ്രദേഴ്സ് വീണ്ടും
Tuesday, February 09, 2010
|
|
|
ഇവര്‍ ഒന്നിച്ചാല്‍ ഹിറ്റുകള്‍ മാത്രം എന്നായിരിക്കുന്നു തമിഴ് സിനിമയില്‍. എഡിറ്റര്‍ മോഹന്‍റെ മക്കള്‍, സംവിധായകന്‍ ജയം രാജയും നടന്‍ ജയം രവിയും ഒന്നിച്ചപ്പോഴെല്ലാം കോളിവുഡില്‍ പിറന്നത് സൂപ്പര്‍ഹിറ്റുകള്‍. ജയം മുതല്‍ ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടില്‍ നിന്ന്, അതും തെലുങ്കില്‍ നിന്ന് റീമേക്ക് ചെയ്ത സിനിമകള്‍. റീമേക്കിലും പുതുമ കൊണ്ടുവരാന്‍ രാജയ്ക്കും ആക്റ്റിങ്ങില്‍ വ്യത്യസ്ത അറിയിക്കാന്‍ രവിക്കും കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നു. ഇത്തവണയും തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ റീമേക്കുമായി. രവി തേജ, ഇലേന, ശ്യാം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സുരേന്ദര്‍ റെഡ്ഡിയുടെ കിക്കിന്‍റെ റീമേക്ക് തില്ലാലെങ്കിടിയിലാണ് ജയം ബ്രദേഴ്സ് ഒന്നിക്കുന്നത്. എഡിറ്റര്‍ മോഹന്‍ നിര്‍മിച്ച് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിയാണ് നായകന്‍. തെലുങ്കിലെ അതേ കഥാപാത്രമായി ശ്യാം തന്നെ തില്ലാലെങ്കിടിയിലും എത്തുന്നു. നായിക തമന്ന.

ജീവിതത്തില്‍ ചെയ്യുന്ന എന്തു കാര്യത്തിലും കിക്കുണ്ടാവണമെന്നു കരുതുന്ന നായകന്‍. തന്നോടു കള്ളം പറയുന്ന നായകനെ ഉപേക്ഷിച്ചു പോകുന്ന നായിക. ഇവര്‍ക്കിടയിലെത്തുന്ന ഒരു പൊലീസ് ഓഫിസര്‍. പ്രമേയം ഇതാണെങ്കിലും കോമഡിക്കു പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ സന്താനം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു, സുഹാസിനി, വടിവേലു എന്നിവരാണ് മറ്റു താരങ്ങള്‍. ഗാനങ്ങള്‍ വാലി, മുത്തുകുമാര്‍, വിവേക, സംഗീതം യുവന്‍ ശങ്കര്‍ രാജ. സിനിമറ്റൊഗ്രഫി ബി. രാജശേഖര്‍, എഡിറ്റിങ് എല്‍. ശശികുമാര്‍. ജയം കമ്പനിയുടെ ബാനറില്‍ ഒരുക്കുന്ന തില്ലാലെങ്കിടിയും സൂപ്പര്‍ഹിറ്റാവുമെന്നു തന്നെയാണ് പ്രതീക്ഷ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code