ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ആദ്യ ചിത്രത്തിലൂടെ തന്നെ ദേവ് പട്ടേല്‍ തന്‍റെ ജീവിതത്തിലെ നായികയെയും കണ്ടെത്തി. സ്ലം ഡോഗ് മില്യനെയറില്‍ ഒപ്പം അഭിനയിച്ച ഫ്രെയ്ദ പിന്‍റോയെ പ്രണയിക്കുമ്പോള്‍ ദേവിനെ ഉപദേശിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പ്രണയം രഹസ്യമാക്കി വയ്ക്കാനും കുറച്ചേറെ ക്കാലം മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനുമൊക്കെ ദേവിനു കഴിഞ്ഞു. ഇതൊക്കെ കണ്ടിട്ടാവണം പ്രണയിക്കാന്‍ ദേവിന്‍റെ ഉപദേശം തേടുകയാണ് സഹതാരങ്ങള്‍.
ബ്രിട്ടിഷ് ടെലിവിഷന്‍ സീരീസ് ദ് സ്കിന്‍സില്‍ സഹതാരമായിരുന്ന നിക്കോളാസ് ഹൗള്‍ട്ടാണ് ദേവിനെ തന്‍റെ ലവ് ഗുരുവായി സ്വീകരിച്ചത്. ഓസ്കര്‍ നോമിനേഷന്‍ നേടിയ കോളിന്‍ ഫിര്‍ത്തിനൊപ്പം എ സിംഗിള്‍ മാനില്‍ അഭിനയിച്ച നിക്കോളാസ്, ദേവിന്‍റെയും ഫ്രെയ്ദയുടെയും പ്രണയം കണ്ടു കൊതിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളെ കാണാനും അവര്‍ക്കൊപ്പം പോകാനുമൊക്കെ ദേവിന്‍റെ ഉപദേശം വേണമെന്ന് നിക്കോളാസ്.
ദേവിനെയും ഫ്രെയ്ദയെയും ഒരിക്കല്‍പ്പോലും ഒന്നിച്ചു കണ്ടിട്ടില്ല. എങ്കിലും അവര്‍ രണ്ടുപേരും അങ്ങേയറ്റം പ്രണയത്തിലാണെന്നു മനസിലായി. എന്തായാലും ദേവിന്‍റെയടുത്തു നിന്നും ഉപദേശം സ്വീകരിക്കാന്‍ തന്നെയാണ് ഇരുപതുകാരന്‍ താരത്തിന്‍റെ തീരുമാനം. താന്‍ ഒരിക്കലും ട്വിലൈറ്റ് താരം റോബര്‍ട്ട് പാറ്റിന്‍സനെപ്പോലെ സുന്ദരനല്ലെന്നും അതുകൊണ്ട് പെണ്‍കുട്ടികള്‍ പിന്നാലെ വരുമെന്നു വിശ്വസിക്കുന്നില്ലെന്നും നിക്കോളാസ്. പക്ഷേ, അതൊന്നും താന്‍ കാര്യമാക്കുന്നില്ല. ദേവിന്‍റെ പിന്തുണയുണ്ടെങ്കില്‍ തനിക്കും പ്രണയിക്കാന്‍ കഴിയുമെന്നു നിക്കോളാസ് ഉറപ്പിക്കുന്നു.
Close...
Maximum Character Allowed -
4000