Friday, March 12, 2010   10:57 AM IST
Supplements
Home>> Cinema>> Latest News
Headlines
പുതിയ പ്രണയം
Tuesday, February 09, 2010
|
|
|
പ്രണയം വിടരുന്നതിനും തകരുന്നതിനുമെല്ലാം നിമിഷനേരം മതി ബോളിവുഡില്‍. നിരാശാകാമുകനും കാമുകിയുമായൊന്നും നടക്കാനൊന്നും ഇവര്‍ തയാറല്ല. അനശ്വരപ്രണയത്തിനു വേണ്ടി ജീവിതം കളയാനും ഇന്നത്തെ തലമുറയെ കിട്ടില്ല. ബോളിവുഡിന്‍റെ ന്യൂ സെന്‍സേഷന്‍ ഷാഹിദ് കപൂര്‍ ഒപ്പം അഭിനയിക്കുന്ന നായികമാര്‍ക്കൊപ്പമെല്ലാം പ്രണയമാണെന്നാണ് വാര്‍ത്തകള്‍. കരീന കപൂറുമായുള്ള പ്രണയം തകര്‍ന്നതില്‍പ്പിന്നെ ഷാഹിദ് ഇങ്ങനെയൊക്കെയാണ്. എന്നാല്‍ ആ തകര്‍ന്ന മനസ് തിരിച്ചറിയാന്‍ ഒരാളെത്തിയിരിക്കുന്നു. ഇതേ അവസ്ഥയില്‍ നിന്നെത്തിയ ഒരാള്‍. ആത്മാര്‍ഥമായി പ്രണയിച്ചിട്ടും സൗന്ദര്യപ്പിണക്കങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നവര്‍. തെന്നിന്ത്യയില്‍ നിന്നെത്തി ഹിന്ദി സിനിമാലോകത്ത് താരമായ ദീപിക പദുക്കോണാണ് ഷാഹിദിന്‍റെ മനസില്‍ കുടിയേറിയത്. രണ്‍ബീര്‍ കപൂറിനൊപ്പം പാറിനടന്ന ദീപിക തകര്‍ന്ന പ്രണയത്തിലെ നായികയായത് ഈയിടെയാണ്.

എന്തായാലും പരസ്പരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഷാഹിദും ദീപികയും ഒന്നിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ വരുന്ന വാലന്‍റൈന്‍ ദിനത്തില്‍ പ്രണയം ഔദ്യോഗികമായി അറിയിക്കാനാണ് ഇരുവരുടെയും തീരുമാനം. മുന്‍ പ്രണയങ്ങളുടെ അവസ്ഥ വരാതിരിക്കാനാവണം ഇരുവരും വളരെ സൂക്ഷിച്ചാണ് ഇത്തവണ പ്രണയിക്കാന്‍ തുടങ്ങിയതു പോലും. പാര്‍ട്ടികളിലും പരിപാടികളിലും ഒന്നിച്ചു പങ്കെടുക്കാനൊന്നും തയാറായില്ല. രണ്ടുപേരുടെയും കണ്ടുമുട്ടലെല്ലാം വീട്ടിനുള്ളില്‍ ഒതുക്കി. കരിയറിനെക്കുറിച്ചു മാത്രമാണ് ഇരുവരുടെയും ചിന്ത.

ഷാഹിദ്-ദീപിക ജോടിയെ ഒന്നിപ്പിക്കാന്‍ സംവിധായകരും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇരുവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ച് പലരും സംസാരിച്ചെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഷാഹിദും ദീപികയും ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇരുവരും പ്രണയത്തിലാണ്. ഇതിനിടെ മറ്റൊന്നിനും നേരമില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ചകളായതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഒന്നു ശ്രദ്ധിക്കാനിടയുണ്ട്. ദീപകയുമായി പിണക്കം പറഞ്ഞു തീര്‍ത്ത് ഒന്നാവാന്‍ ശ്രമിച്ച രണ്‍ബീര്‍ ഇതൊന്നും കേള്‍ക്കുന്നില്ലേ...
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code