Thursday, February 09, 2012   12:42 PM IST
Supplements
Home>> News>> World News
World News
ഖാനെതിരേയുള്ള വിലക്ക് നീക്കി
Tuesday, February 09, 2010
|
|
|
ലാഹോര്‍

പാക് ആണവ പിതാവ് എ.ക്യു. ഖാനെതിരേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചു. ലാഹോര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണിത്. ഖാനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അദ്ദേഹത്തിന്‍റെ വക്കീല്‍ സയ്ദ് അലി സഫറാണു നിരോധനം പിന്‍വലിച്ച വിവരം അറിയിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരനെ കാണുന്നതിനും കുടിവെള്ളം, മരുന്ന് എന്നിവ ലഭിക്കുന്നതിനും പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണു പിന്‍വലിച്ചത്.

വീട്ടിലേക്കുള്ള ജലവിതരണവും ഡോക്റ്റര്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനവും സര്‍ക്കാര്‍ വിലക്കിയിരുന്നു. വ്യക്തിയുടെ മൗലികാവകാശങ്ങള്‍ക്കാണു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതെന്നു കോടതി നിരീക്ഷിച്ചു. ഖാന് ആവശ്യമായ സുരക്ഷ ലഭ്യമാക്കാന്‍ കോടതി ഉത്തരവിട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code