Friday, March 12, 2010   10:58 AM IST
Supplements
Home>> News>> Sports
Sports
Mission Accomplished
Tuesday, February 09, 2010
|
|
|
നാഗ്പുര്‍

പ്രതീക്ഷിച്ചതിലുമേറെ സമയം ദക്ഷിണാഫ്രിക്കന്‍ വിജയാ ഹ്ലാദം നീട്ടിവയ്ക്കാനായതിന്‍റെ ആശ്വാസത്തില്‍ ലോക ഒന്നാം നമ്പര്‍ ടീം. റേറ്റിങ് പോയിന്‍റുകളല്ല ക്വാളിറ്റിക്ക് ആധാരമെന്നു തെളിയിച്ച് ഇന്നിങ്സിനും ആറു റണ്‍സിനും വിജയിച്ച് തലയുയര്‍ത്തിപ്പിടിച്ച് ഗ്രെയിം സ്മിത്തിന്‍റെ രണ്ടാം നമ്പര്‍ ടീം. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനത്തിലെ അന്ത്യം. രണ്ടു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് പിന്നില്‍.

കരിയറിലെ 46ാം ടെസ്റ്റ് സെഞ്ചുറിയോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (100) ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇതാദ്യമാണ് ഇന്ത്യ ടെസ്റ്റില്‍ തോല്‍ക്കുന്നത്. ധോണി ക്യാപ്റ്റനായി ഇറങ്ങിയ 11 ടെസ്റ്റില്‍ എട്ടിലും ഇന്ത്യ വിജയിച്ചിരുന്നു. 2008 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ സ്വന്തം മണ്ണില്‍ തോല്‍വി അറിയുന്നതും.

ഫോളൊഓണ്‍ വഴങ്ങി ദക്ഷിണാഫ്രിക്കന്‍ സ്കോറിന് 325 റണ്‍സ് പിന്നില്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 319 റണ്‍സിനു പുറത്ത്. ഡെയ്ല്‍ സ്റ്റെയ്നും പോള്‍ ഹാരി സും മൂന്നു വിക്കറ്റ് വീതം വീഴ് ത്തി. ഇതോടെ മത്സരത്തില്‍ സ്റ്റെയ്ന്‍ പത്ത് വിക്കറ്റ് നേട്ടവും തികച്ചു. ഹാഷിം അംലയുടെയും (253*) ജാക്വസ് കാലിസിന്‍റെയും (173) ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സില്‍ 558 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തിരുന്നു.

51 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ഡെയ്ല്‍ സ്റ്റെയ്ന്‍റെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ വെറും 233 റണ്‍സിന് പുറത്ത്. ഡബിള്‍ സെഞ്ചുറി നേടി ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന്‍റെ നെടും തൂണായ അംലയാണ് മാന്‍ ഒഫ് ദ മാച്ച്.

കോല്‍ക്കത്തയില്‍ 14 നാണു രണ്ടാം ടെസ്റ്റ്. ഈ മത്സരത്തില്‍ വിജയിക്കുകയോ സമനില സ്വന്തമാക്കുകയോ ചെയ്താല്‍ ഐസിസി റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാമതെത്താം.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റില്‍ മുരളി വിജയ്യും സച്ചിന്‍ ടെന്‍ഡുല്‍ക്കറും 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധോണിയുമായി അഞ്ചാം വിക്കറ്റിലും സച്ചിന്‍ 70 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയില്‍ ആദ്യ സെഞ്ചുറിയും സച്ചിന്‍ സ്വന്തമാക്കി. 179 പന്തു നേരിട്ട സച്ചിന്‍റെ ഇന്നിങ്സില്‍ 13 ഫോറുകളുമുണ്ടായിരുന്നു.

എന്നാല്‍, പോള്‍ ഹാരിസിന്‍റെ പന്ത് എല്‍ബോ ഗാര്‍ഡില്‍ത്തട്ടി ഉയര്‍ന്ന് സ്റ്റംപിലേക്കു വീണ് സച്ചിന്‍ പുറത്തായതോടെ ഇന്ത്യയുടെ സമനില പ്രതീക്ഷയും അസ്തമിച്ചു. ഇന്നിങ്സ് പരാജയമൊഴിവാക്കുകയെന്ന ദൗത്യവുമായെത്തിയ ഹര്‍ഭജന്‍ സിങ്ങും (36) സഹീര്‍ ഖാനും (33) കഴിവിനൊത്ത് പരമാവധി ശ്രമിച്ചു. എന്നാല്‍ സ്റ്റെയ്ന്‍റെ തിരിച്ചുവരവില്‍ വൃദ്ധിമാന്‍ സാഹയും (36) അമിത് മിശ്രയും കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി.

മഹേന്ദ്ര സിങ് ധോണി

സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിന്‍റെയും വി.വി.എസ്. ലക്ഷ്മണിന്‍റെയും പരിചയസമ്പത്തിന്‍റെ അഭാവം ഒന്നാം ടെസ്റ്റില്‍ ഏറെ അനുഭവപ്പെട്ടു. ദക്ഷിണാഫ്രിക്ക മൂന്നു മേഖലകളിലും ഇന്ത്യയെ കവച്ചുവയ്ക്കു ന്ന പ്രകടനം കാഴ്ചവച്ചു. ഡെയ്ല്‍ സ്റ്റെയ്ന്‍റെ സ്വിങ്ങിന് ഇന്ത്യന്‍ താരങ്ങള്‍ പൂര്‍ണമാ യും കീഴ്പ്പെട്ടത് പരാജയത്തിന്‍റെ മുഖ്യ കാരണം. സ്റ്റെയ്ന്‍റെ സ്വിങ് ബൗളിങ് ഇന്ത്യയില്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ചത്. രണ്ടാം ടെസ്റ്റില്‍ ടീം സമ്മര്‍ദത്തിലാകും ഇറങ്ങുക.

ഗ്രെയിം സ്മിത്

ഇന്ത്യയ്ക്കെതിരേ ക്ലിനിക്കല്‍ പെര്‍ഫോമന്‍സാണ് ടീം പുറത്തെടുത്തത്. ബാറ്റിങ്ങില്‍ ഹാഷിം അംലയും ജാക്വസ് കാലിസും ബൗളിങ്ങില്‍ ഡെയ്ല്‍ സ്റ്റെയ്നും ദക്ഷിണാഫ്രിക്കന്‍ സ്വപ്നം സഫലമാക്കാന്‍ സഹായിച്ചു. ഒന്നും നഷ്ടപ്പെടാനില്ലെന്നും, എന്നാല്‍ ഏറെ നേടാനുണ്ടെന്നുമുള്ള തത്വമാണു ഞങ്ങളെ നയിച്ചത്. ഫീല്‍ഡില്‍ ആ ഊര്‍ജത്തോടെ പോരാടി വിജയിക്കാനായതില്‍ ഏറെ സ ന്തോഷം. ഇന്ത്യയെപ്പോലൊരു ടീമിനെ രണ്ടു പ്രാവശ്യം പുറത്താക്കാനായതിലും സന്തോഷം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code