Saturday, March 13, 2010   3:25 AM IST
Supplements
Home>> Cinema>> Latest News
Headlines
"മൈ നെയിം ഈസ് ഖാന് ' സുരക്ഷ നല്‍കും
Tuesday, February 09, 2010
|
|
|
മുംബൈ

ശിവസേന വാക്കുതെറ്റിച്ചു. ഷാരുഖ് ഖാന്‍റെ പുതിയ ചിത്രം മൈ നെയിം ഈസ് ഖാന്‍റെ പ്രദര്‍ശനം തടയില്ലെന്ന ബാല്‍ താക്കറെയുടെ വാക്കുകള്‍ പ്രവര്‍ത്തകര്‍ ചെവിക്കൊണ്ടില്ല.

വെള്ളിയാഴ്ച റിലീസാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന മുംബൈയിലെ തിയെറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്സുകള്‍ക്കും നേരേ ശിവസേനയുടെ വ്യാപക ആക്രമണം. തിയെറ്ററുകള്‍ക്കു സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സംവിധായകന്‍ കരണ്‍ ജോഹറിനു മുംബൈ പൊലീസ് ഉറപ്പുനല്‍കി മണൂക്കൂറുകള്‍ക്കകമാണു സംഭവം.

ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിങ് നടക്കുന്നതിനിടെ മുളുണ്ടിലെ മഹല്‍, ഘാട്കോപ്പറിലെ ശ്രേയസ് എന്നീ തിയെറ്ററുകള്‍ സേനാ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കന്‍ജുര്‍മാര്‍ഗ്, ബാന്ദ്ര, ഖേര്‍ എന്നിവടങ്ങളിലും ചെറിയ തോതില്‍ ആക്രമണുണ്ടായി. 36 സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഇന്നലെ ഉച്ചയ്ക്കാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കരണ്‍ ജോഹര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഡി. ശിവാനന്ദനെ സന്ദര്‍ശിച്ചത്. ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനു പൂര്‍ണ സുരക്ഷ വാഗ്ദാനം നല്‍കിയതായി പൊലീസും പൊലീസിന്‍റെ സഹകരണത്തില്‍ സംതൃപ്തനാണെന്ന് കരണും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മുംബൈയില്‍ 63 തിയറ്റെറുകളിലാണ് മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ തിയെറ്ററുകള്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പൊലീസ്. പരിശോധനയ്ക്കു ശേഷമെ കാണികളെ തിയെറ്ററില്‍ പ്രവേശിപ്പിക്കൂ.

സേനയുടെ ഭീഷണിമൂലം വിതരണക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കാനാകുന്നില്ലെന്ന് കരണ്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഐപിഎല്ലില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ഷാരുഖിന്‍റെ പരാമര്‍ശമാണ് സേനാ തലവനെ ചൊടിപ്പിച്ചത്.

ക്ഷണിച്ചാല്‍ താക്കറെയെ കാണുമെന്ന ഷാരുഖിന്‍റെ വാക്കുകള്‍ തര്‍ക്കത്തിന് അല്‍പ്പം അയവു വരുത്തിയിരുന്നു. ഷാരുഖ് ചിത്രം തടയില്ലെന്നു പാര്‍ട്ടി മുഖപത്രം സാമ്നെയിലൂടെ താക്കറെ അറിയിച്ചു. എന്നാല്‍, പിന്നീട് ചാനല്‍ അഭിമുഖത്തില്‍ പാക് താരങ്ങളെ ഷാരുഖ് പ്രകീര്‍ത്തിച്ചത് വീണ്ടും സ്ഥിതി വഷളാക്കി.

ചിത്രത്തിന്‍റെ പ്രദര്‍ശനം തടയാന്‍ ആഹ്വാനം നല്‍കിയിട്ടില്ലെന്നും എന്നാല്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണത്തെ തടയാന്‍ കഴിയില്ലെന്നും സേനാ നേതാവ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

അതിനിടെ, സേനാ- ഷാരുഖ് തര്‍ക്കത്തിലെ ബോളിവുഡ് താരങ്ങളില്‍ ഭൂരിപക്ഷവും മൗനം തുടരുകയാണ്.

ഷാരുഖിനായി സല്‍മാന്‍ രംഗത്തെത്തിയപ്പോള്‍ അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ താക്കറെയെ അനുകൂലിച്ചിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code