ഇറാന്‍ ആണവ സമ്പൂഷ്ടീകരണം തുടങ്ങി
Tuesday,
February 09,
2010
ടെഹ്റാന്‍
ഇറാന്‍ ആണവ സമ്പൂഷ്ടീകരണം വീണ്ടും ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആണവ പോര്‍മുനയ്ക്കാവശ്യമായ ഇന്ധനത്തിന്‍റെ സമ്പൂഷ്ടീകരണമാണ് ആരംഭിച്ചത്. ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന അമേരിക്ക അടക്കമുളള പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യം ശക്തമാകുന്നതിനിടെയാണിത്. ഇറാന്‍റെ ആറ്റോമിക എനര്‍ജി ഓര്‍ഗനൈസേഷന്‍ വക്താവ് അലി ഷിര്‍സാദിയനാണ് ഇക്കാര്യം അറിയിച്ചത്.
സമാധാനാവശ്യങ്ങള്‍ക്കായി ആണവ ഇന്ധനം നല്‍കിയാല്‍ പകരം സമ്പൂഷ്ടീകരിച്ച യുറേനിയം വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതില്‍ വിരോധമില്ലെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ആണവോര്‍ജ കൈമാറ്റ കരാറില്‍ ഒപ്പുവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പിനു കടകവിരുദ്ധമായ പ്രവര്‍ത്തനമാണ് ഇറാന്‍റെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നതെന്നു പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തുന്നു.
Close...
Maximum Character Allowed -
4000