Sunday, March 14, 2010   2:42 PM IST
Supplements
Home>> News>> National News
National News
അക്രമം ഉപേക്ഷിച്ചാല്‍ ചര്‍ച്ച
Tuesday, February 09, 2010
|
|
|
കോല്‍ക്കത്ത

അക്രമം നിര്‍ത്തിയാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. മുന്‍പും ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, നക്സലുകള്‍ അനുകൂലമായി പ്രതികരിച്ചില്ല. സമാധാനത്തിനു തയാറല്ലെങ്കില്‍ നടപടി നേരിടാന്‍ തയാറായിക്കൊള്ളൂ- മാവോയി സ്റ്റുകള്‍ക്കു ചിദംബരത്തിന്‍റെ മുന്നറിയിപ്പ്. നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

ആരെയും വധിക്കുകയല്ല നടപടിയുടെ ലക്ഷ്യം. മാവോയിസ്റ്റ് മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായിരിക്കുന്നു. ഇവ സജീവമാക്കാനും ക്രമസമാധാനം വീണ്ടെടുക്കാനുമാണു നടപടി. നക്സല്‍ വേട്ടയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം കാര്യക്ഷമമായതോടെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പുരോഗതിയുണ്ടായി. മൂന്നു വലിയ നേതാക്കളെ അടുത്തിടെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍- ഝാര്‍ഖണ്ഡ്- ബിഹാര്‍ സംസ്ഥാനങ്ങളാണു നക്സലുകളുടെ കേ ന്ദ്രം. ഇവിടം കേന്ദ്രീകരിച്ചു ശക്തമായ നടപടിയെടുക്കും.

നക്സല്‍ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രതിനിധിയായാണു താന്‍ സംസാരിക്കുന്നതെന്നു ചിദംബരം അറിയിച്ചു. അതേസമയം, യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറനും പങ്കെടുക്കാത്തതു സംബന്ധിച്ച വിവാദങ്ങളെ ചിദംബരം അവ ഗണിച്ചു.

സുഖമില്ലാത്തതിനാലാണു സോറന്‍ യോഗത്തിനു വരാത്തത്. പകരം രണ്ട് ഉപമുഖ്യമന്ത്രിമാരെ അയച്ചിരുന്നു. നിതീഷ്കുമാറിന് ഒഴിവാക്കാനാവാത്ത ചില ചടങ്ങുകളുണ്ടായിരുന്നു. ഇരുവരും എന്നെ ഇക്കാര്യം അറിയിച്ചു- ചിദംബരം പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കരുതെന്നു റെയ്ല്‍വേ മന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചതിനാലാണു നിതീഷ് വിട്ടുനിന്നതെന്നു റിപ്പോര്‍ട്ടണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുക്കുന്ന യോഗത്തിനു പോകരുതെന്നായിരുന്നുവത്രെ മമതയുടെ അഭ്യര്‍ഥന.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code