Wednesday, March 10, 2010   10:47 PM IST
Supplements
Home>> Headlines
Latest News
BT വഴുതന കൃഷിക്ക് അനുമതിയില്ല
Tuesday, February 09, 2010
|
|
|
ന്യൂഡല്‍ഹി

ജനിതകമാറ്റം വരുത്തിയ വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തത്കാലം അനുമതി നല്‍കേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചു മതിയായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന വസ്തുത കണക്കിലെടുത്താണിത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ബിടി വഴുതനയോടു കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

സ്വതന്ത്ര ശാസ്ത്രീയ പഠനങ്ങളില്‍ തൃപ്തികരമായ ഫലം ലഭിക്കുന്നതു വരെ ജനിതകമാറ്റം വരുത്തിയ എല്ലാ വിളകള്‍ക്കും മോറട്ടോ റിയം പ്രഖ്യാപിക്കുകയാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് അറിയിച്ചു.

വിഷയത്തില്‍ ഗവേഷകര്‍ക്ക് ഏകാഭിപ്രായമില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിര്‍പ്പുണ്ട്; ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ അനുമതി നല്‍കാന്‍ ഉദ്ദേശിച്ച ആദ്യ ഭക്ഷ്യവിളയുമാണു ബിടി വഴുതന, ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതു തന്‍റെ ചുമതലയാണെന്നു ജയറാം രമേശ്. ശാസ്ത്രജ്ഞരുടെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും സാധാരണ ജനങ്ങളുടെയും എതിര്‍പ്പു തന്നെയാണ് മോറട്ടോറിയം പ്രഖ്യാപിക്കാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിക്കാന്‍ അനുമതി നല്‍കേണ്ട അടിയന്തര സാഹചര്യമൊ ന്നും നിലവിലില്ല. അതുകൊണ്ടുതന്നെ ജനാധിപത്യപരവും സുതാര്യവുമായ നടപടി തന്നെ സ്വീകരിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് രാജ്യത്തെ വഴുതന ഉത്പാദനത്തിന്‍റെ 60 ശതമാനവും.

ഈ സംസ്ഥാനങ്ങളെക്കൂടാതെ, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ബിടി വഴുതന കൃഷി അനുവദിക്കില്ലെന്ന് അതതു സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാ പിച്ചിട്ടുണ്ട്.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code