Thursday, February 09, 2012   10:44 AM IST
Supplements
Home>> News>> National News
National News
പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനു കേന്ദ്രം ഒന്നും ചെയ്യുന്നില്ല
Tuesday, February 09, 2010
|
|
|
അഗര്‍ത്തല

പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ത്രിപുര കൊവായില്‍ എസ്എഫ്ഐയുടെ 17ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം 100 വിദ്യാര്‍ഥികളില്‍ 77 ഉം പന്ത്രണ്ടാം ക്ലാസിലെത്തുന്നില്ല. വിദ്യാലയം, കുടിവെളളം, ആശുപത്രി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സമ്പന്നര്‍ക്കു 4.10 കോടി രൂപയുടെ നികുതി ഇളവു പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണ്. 50 ശതമാനം കുട്ടികള്‍ക്കും ആവശ്യത്തിനു ഭക്ഷണം കിട്ടുന്നില്ലെന്നും യെച്ചൂരി ആരോപിച്ചു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code