ഇന്ത്യന്‍ ചാരന്‍മാരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍
Tuesday,
February 09,
2010
ഇസ് ലാമാബാദ്
ഇന്ത്യന്‍ ചാര സംഘടനയായ റോയിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍. വടക്കു പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ അറസ്റ്റിലായ ഇവര്‍ അഫ്ഗാന്‍ സ്വദേശികളാണെന്നു സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ചു പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിന്ധ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിട്ടു. അടുത്തിടെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ റോയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ സിന്ധ് സര്‍ക്കാരിനു കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം കറാച്ചിയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 27 പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
Close...
Maximum Character Allowed -
4000