അവര്‍ വീണ്ടും ഒന്നിക്കുന്നു
Wednesday,
February 10,
2010
മുംബൈ
അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ വഴിപിരിഞ്ഞ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ റിനോള്‍ട്ടും ഇന്ത്യന്‍ പങ്കാളി മഹീന്ദ്ര & മഹീന്ദ്രയും തമ്മില്‍ വീണ്ടും ചര്‍ ച്ച. ലോഗന്‍ പുറത്തിറക്കിയ സംയുക്ത സംരംഭത്തിന്‍റെ ഭാവി പരിപാടിയെക്കുറിച്ചുള്ള തീരുമാനം 45 ദിവസത്തിനുള്ളിലുണ്ടാകുമെന്നാണു സൂചന. ഇതിനിടെ, ഡീലര്‍ഷിപ്പ് പദ്ധതികളുമായി റിനോള്‍ട്ട് ഏറെ മുന്നിലാണ്. 30 മാസത്തിനുള്ളില്‍ 150 ഡീലര്‍മാരെ നിയോഗിക്കാനാണു കമ്പനിയുടെ പദ്ധതി.
ഇന്ത്യന്‍ ആഭ്യന്തര വാഹനവിപണിയിലിറങ്ങിയ ലോഗനു പ്രതീക്ഷിച്ചത്ര സുഖകരമായ വരവേല്‍പ്പ് ലഭിച്ചിരുന്നില്ല. വിലക്കൂടുതലും നാലു മീറ്റര്‍ കവിയുന്ന നീളവും ലോഗനു തിരിച്ചടിയായി. ടാറ്റയുടെ നാനോ മാതൃകയില്‍ ചെറുകാര്‍ നിര്‍മിക്കാന്‍ മഹീന്ദ്ര ഏകപക്ഷീയമായി തീരുമാനിച്ചതും ഇരു കമ്പനികളും തമ്മിലുള്ള അസ്വാരസ്യം വര്‍ധിക്കുന്നതിനു കാരണമായി.
എന്നാല്‍, ഇപ്പോള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനാണു സംയുക്ത സരംഭമായ എംആര്‍പിഎലിന്‍റെ പദ്ധതിയെന്നറിയുന്നു. നിസാനാണ് മഹീന്ദ്രയുടെ ചെറുകാര്‍ നിര്‍മാണത്തിലെ പങ്കാളി. 2012 ല്‍ ഈ കാര്‍ വിപണിയിലെത്തുമെന്നു പ്രതീക്ഷ. നാലുവര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനും റിനോള്‍ട്ടിനു പദ്ധതിയുണ്ട്.
Close...
Maximum Character Allowed -
4000