Sunday, February 05, 2012   3:04 AM IST
Supplements
Home>> Regional>> Kochi
Kochi
22 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി
Wednesday, February 10, 2010
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

എറണാകുളം മാര്‍ക്കറ്റ്, ബ്രോഡ്വേ എന്നിവയുടെ വികസനത്തിനായി കോര്‍പ്പറേഷന്‍ തയാറാക്കിയ പദ്ധതിക്കു കേന്ദ്രാനുമതി. 22 കോടിയാണു രണ്ടു പദ്ധതികള്‍ക്കുംകൂടി ചെലവു പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ജനറം പദ്ധതിയില്‍പ്പെടുത്തിയാണ് അനുമതി ലഭിച്ചിട്ടുള്ളത്.

രണ്ടു പദ്ധതികള്‍ക്കും ഇന്നലെ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയായെന്നു മേയര്‍ പ്രൊഫ. മേഴ്സി വില്യംസ് “മെട്രൊ വാര്‍ത്ത’യോടു പറഞ്ഞു. 30 കോടി രൂപയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഇതില്‍ എട്ടു കോടിയുടെ ജലശുദ്ധീകരണ പദ്ധതിക്ക് ഈ ഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടില്ല. മാര്‍ക്കറ്റിലൂടെ കടന്നുപോകുന്ന കനാലിലെ വെള്ളം ശുചീകരിക്കുന്നതാണ് ഈ പദ്ധതി. ഇതിനു പ്രത്യേക പദ്ധതി രേഖ തയാറാക്കി നല്‍കാനാണു നിര്‍ദേശം ലഭിച്ചിട്ടുള്ളത് - മേയര്‍ പറഞ്ഞു.

മാര്‍ക്കറ്റ് നവീകരണത്തിന്‍റെ ഭാഗമായി ബേസില്‍ കനാലിന്‍റെ ഇരു കരകളും മോടിപിടിപ്പിക്കും. ഇരു വശങ്ങളിലും മറൈന്‍ഡ്രൈവ് മാതൃകയില്‍ വിശ്രമ സൗകര്യമൊരുക്കും. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള വഴിവാണിഭക്കാരെയും ചെറുകിട കച്ചവടക്കാരെയും തട്ടുകടക്കാരെയു പ്രത്യേക സ്ഥലത്തേക്കു മാറ്റും. അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതി രേഖയില്‍ തുക നീക്കിവച്ചിട്ടുണ്ട്.

മാലിന്യ നിര്‍മാര്‍ജനത്തിനു പ്രത്യേക സൗകര്യമൊരുക്കും. മാര്‍ക്കറ്റിനുള്ളില്‍ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്നതും പ്രൊജക്റ്റിലുണ്ട്. മാര്‍ക്കറ്റിലേക്കും ബ്രോഡ്വേയിലേക്കും മറൈന്‍ഡ്രൈവില്‍നിന്നും ഷണ്‍മുഖം റോഡില്‍നിന്നും നേരിട്ടു കണക്റ്റിവിറ്റി ലഭിക്കത്തക്ക വിധത്തില്‍ റോഡ് നിര്‍മാണവും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ബ്രോഡ്വേയില്‍ പാര്‍ക്കിങിനു പ്രത്യേക സ്ഥലം കണ്ടെത്തുകയാണു ബ്രോഡ്വേ നവീകരണത്തിന്‍റെ പ്രഥമ ലക്ഷ്യം. നടപ്പാതകള്‍ ടൈലുകള്‍ പാകി മോടിപിടിപ്പിക്കും. നഗരത്തിന്‍റെ പൗരാണിക സൂചകങ്ങളായ മാര്‍ക്കറ്റിനെയും ബ്രോഡ്വേയേയും പ്രധാന്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നും മേയര്‍ പറഞ്ഞു.

22 കോടിയില്‍ 11 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 6.6 കോടി ലഭിക്കും. 4.4 കോര്‍പ്പറേഷന്‍ നല്‍കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിയുടെ നിര്‍മാണം തുടങ്ങും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code