Wednesday, February 08, 2012   7:39 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
ചൈന വീണ്ടും കിപാവോ ധരിക്കുന്നു
Wednesday, February 10, 2010
|
|
|
മുന്നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള വസ്ത്രം. ചൈനയില്‍ നിന്നെത്തിയ കുങ്ഫു, കരാ ട്ടെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളിലൂ ടെ പരിചിതമാണീ വേഷം. കിപാവോ എന്നാണ് ഈ ഡ്രസിന്‍റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഫാഷന്‍ തരംഗമായി മാറി കിപാവോ. കണ്ടാല്‍ ഒരു ഗൗണിന്‍റെ രൂപമുള്ള ഈ മനോഹര വസ്ത്രം ഇപ്പോള്‍ ചൈനയില്‍ വീണ്ടും ട്രെന്‍ഡായിരിക്കുന്നു. അന്‍പതു വയസുള്ള സ്ത്രീയെ പതിനാറുകാരിയാക്കുന്ന കിപാവോ വീണ്ടും ലൈവാക്കിയത് വാങ് വ്യൂ എന്ന അറുപത്തിരണ്ടുകാരി.

പഴയ ചൈനീസ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കിപാവോയുടെ സ്ഥാനം മനസിലാകും. കേരളത്തിലെ ചട്ടേം മുണ്ടും എന്ന വസ്ത്രധാരണരീതിയോട് ഏതാണ്ട് അടുത്തു നില്‍ക്കുന്നു കിപാവോ. പഴമയില്‍ പുതുമ കണ്ടെത്തിയ ഒരുകൂട്ടം ചൈനീസ് സ്ത്രീകള്‍ ഇപ്പോള്‍ കിപാവോ ശീലമാക്കുന്നു, അവര്‍ക്കെല്ലാം പ്രായം അന്‍പതിനു മുകളില്‍. ഷാങ്ഹായില്‍ ആരംഭിച്ച ഷോപ്പില്‍ കിപാവോ തേടിയെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. കുറച്ചു ദിവസം കൊണ്ട് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നു.

ഹൈ ക്ലാസ് ഫാമിലിയിലെ സ്ത്രീകളാണ് ഇപ്പോള്‍ കിപാവോയുടെ ആവശ്യക്കാര്‍. പാര്‍ട്ടികളില്‍ പങ്കെടുക്കാ നും അത്യാവശ്യം ഡാന്‍സ് ചെയ്യാനുമൊക്കെ അനുയോജ്യമായ വസ്ത്രമാണിത്. ടീച്ചര്‍മാരും ഡോക്റ്റര്‍മാരും അക്കൗണ്ടന്‍റ്സും അഭിഭാഷകരും ഇതേ വിഭാഗങ്ങളില്‍ നിന്നു റിട്ടയര്‍ ചെയ്ത വരുമൊക്കെയാണ് കിപാവോ തേടി വാങ്ങിന്‍റെ ഷോപ്പിലെത്തുന്നവര്‍. കിപാവോ വില്‍പ്പന മാത്രമല്ല, ഇതു ധരിക്കുന്ന രീതിയും, ഇതിട്ട് ഇരിക്കുന്നതും നടക്കുന്നതും ഡാന്‍സ് ചെയ്യുന്നതുമൊക്കെ എങ്ങനെയെന്നും പരിശീലിപ്പിക്കുന്നുണ്ട് വാങ് വ്യൂ.

കുറച്ചു ദിവസം മുന്‍പ് ഒരു സിനിമ കാണാന്‍ പോയപ്പോഴാണ് വാങ് വ്യൂ ആ സിനിമയിലെ നായിക ധരിച്ചിരുന്ന വസ്ത്രം ശ്രദ്ധിച്ചത്. കുട്ടിക്കാലത്തു കണ്ടു പരിച യിച്ച ഈ വസ്ത്രം ഇപ്പോള്‍ നാട്ടിലെവിടെയും കാണാനില്ല. ഉടന്‍ തന്നെ അത്തരത്തില്‍ ഒന്നുരണ്ടെണ്ണം സംഘടിപ്പിച്ച് അതിന്‍റെ സ്റ്റിച്ചിങ് പഠിച്ചു. എംബ്രോയ്ഡ റി ചെയ്ത് പുത്തന്‍ സില്‍ക്കില്‍ ഡിസൈന്‍ ചെയ്ത പ്പോള്‍ ചൈനക്കാരികളെ കിപാവോ ആകര്‍ഷിച്ചു. ചൈനീസ് നടി മാഗി ച്യുങ് രണ്ടായിരം സിനിമകളില്‍ കിപാവോ ധരിച്ച് അഭിനയിച്ചതൊക്കെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു.

കിപാവോ വില്‍ക്കുന്നതു വെറുമൊരു കച്ചവടമല്ലെ ന്നു വാങ് വ്യൂ. മൂന്നൂറു വര്‍ഷം മുന്‍പു ചൈനീസ് സ്ത്രീകള്‍ ധരിച്ചു തുടങ്ങിയ വസ്ത്രത്തെ വീണ്ടും ട്രെന്‍ഡാക്കുകയാണ് വാങ്. വിവിധ നിറങ്ങളിലുള്ള കിപാ വോ വില്‍ക്കുന്നതിനൊപ്പം അതു ധരിച്ച സ്ത്രീകളുടെ ഫോട്ടൊ സെഷനും സംഘടിപ്പിച്ചു. അന്‍പതു വയസിലേറെ പ്രായമുള്ള സ്ത്രീകള്‍ കിപാവോ ധരിക്കുമ്പോള്‍ പ്രായം കുറയുന്നതിന്‍റെ മാജിക് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.

കിപാവോ ധരിച്ചു നടക്കാനും മറ്റുള്ളവരോട് ഇടപെടാനുമൊക്കെ പ്രത്യേക രീതികളുണ്ട്. കിപാവോ വാങ്ങാനെത്തുന്നവരെ ഇക്കാര്യങ്ങളെല്ലാം പരിശീലിപ്പിക്കുന്നുണ്ട് വാങ് വ്യൂ. കിപാവോ ധരിക്കുന്നവരുടെ സംഘത്തെക്കുറിച്ചു വാര്‍ത്ത വന്നതോടെ ചൈനയി ലെ സംഘടനകള്‍ ഇത് ഏറ്റെടുത്തു. പൊതുവേദികളില്‍ കിപാവോ സംഘത്തെ ക്ഷണിച്ചു. കിപാവോ ഒരു വസ്ത്രധാരണ രീതിയല്ല, ലൈഫ് സ്റ്റൈലാണെന്നു പറയും വാങ് വ്യൂ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code