കോഴിക്കോട്
സ്വന്തം ലേഖകന്‍
വെങ്ങാലിപാലത്തില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു മൂന്നു പേര്‍ മരിച്ചു. പരുക്കേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര സ്വദേശികളായ പാലിയാട്നട തോട്ടത്തില്‍പൊയില്‍ സജിത്ത്(36), കൊളവട്ടത്ത് പ്രജിത്ത്(39), പതിയാരിക്കര ചാത്തോത്ത് രാജന്‍(58) എന്നിവരാണു മരിച്ചത്. പുതുപണം വടക്കെ തയ്യില്‍ വിജീഷ്(28), കോഴിപറമ്പത്ത് റനീഷ്(24),മുക്കോളി മലയില്‍ സത്യന്‍(43), കൊയിലാണ്ടി ഫിഷര്‍മെന്‍ കോളനിയിലെ ചെറിയമങ്ങാട് രാജേഷ്(26), പയ്യോളി പുത്തന്‍മരച്ചാലില്‍ ഷിബു(26) എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വെങ്ങാലിപാലത്തിലാണ് അപകടം.
വിലക്കയറ്റത്തിനെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്നു ബിജെപി റാലി മാറ്റിവച്ചു. കോഴിക്കോട്ട്നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബില്‍സാഗ് എന്ന സ്വകാര്യബസും ജീപ്പും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
നാട്ടുകാരും എലത്തൂര്‍ പൊലീസും സ്ഥലത്തെത്തി ജീപ്പ് വെട്ടിപൊളിച്ചാണു പരുക്കേറ്റവരെ പുറത്തെടുത്തത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ റനീഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പെയ്ന്‍റിങ് തൊഴിലാളിയാണു മരിച്ച സജിത്ത്. ഭാര്യ :രജിത, മകന്‍: സഞ്ചു(രണ്ടു വയസ്), സഹോദരങ്ങള്‍: സത്യന്‍, സതി. വടകരയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണു പ്രജിത്ത്. ഭാര്യ: ബീന. മരിച്ച രാജന്‍റെ ഭാര്യ :ഓമന, മക്കള്‍: പ്രജിന, രജിന, രജിന്‍, അമൃത. മരുമക്കള്‍: സുരേഷ്, അനീ ഷ്(ഇരുവരും ഗള്‍ഫ്).
Close...
Maximum Character Allowed -
4000