മുംബൈ
മൂന്നുദിവസത്തെ നേട്ടത്തിനു ശേഷം ഇന്നലെ ഓഹരി ഇന്‍ഡെക്സുകളില്‍ ലാഭമെടുപ്പ്. കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച 16,000 പോയിന്‍റ് നഷ്ടപ്പെട്ട സെന്‍സെക്സ് 120 പോയിന്‍റ് താഴ്ന്ന് 15,922.17ല്‍. ദേശീയ സൂചിക നിഫ്റ്റി 35.45 പോയിന്‍റ് ഇടിഞ്ഞ് 4,757.20 ല്‍ ക്ലോസ് ചെയ്തു.
നൂറു പോയിന്‍റിലേറെ നേട്ടത്തിലായിരുന്നു സെന്‍സെക്സിന്‍റെ ഓപ്പണിങ്. ആഗോള സൂചികകളിലെ നേട്ടത്തെത്തുടര്‍ന്നായിരുന്നു ഇത്. 16,141 വരെ ഉയര്‍ന്ന സെന്‍സെക്സിനു പക്ഷേ, നേട്ടം തുടരാനായില്ല. വിദേശ ഫണ്ടുകള്‍ വില്‍പ്പനയ്ക്കിറങ്ങിയതും ബ്ലുചിപ്പ് കമ്പനികളിലെ ലാഭമെടുപ്പുമായിരുന്നു നഷ്ടത്തിനു കാരണം. ഈ മാസം ഇതു നാലാം തവണയാണു 16,000 പോയിന്‍റില്‍ കയറ്റിറക്കം. ഏഷ്യന്‍ സൂചികകളിലെ നേട്ടം കാര്യമായി എടുക്കാന്‍ നിക്ഷേപകര്‍ തയാറാകാതിരുന്നതും സൂചികയ്ക്കു തിരിച്ചടിയായി. ഫെബ്രുവരി നാലു മുതലുള്ള നാലു സെഷനുകളിലായി 3,000 കോടി രൂപയാണു വിദേശ ഫണ്ടുകള്‍ പിന്‍വലിച്ചത്. ഈ സമയം ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണു കഴിഞ്ഞദിവസങ്ങളില്‍ സെന്‍സെക്സ് നേട്ടം കൊയ്തത്.
തുടക്കത്തില്‍ മുന്നേറിയ നാഷണല്‍ ഇന്‍ഡെക്സ് നിഫ്റ്റിയിലും കയറ്റിറക്കം. 4,827 വരെ മുന്നേറിയ നിഫ്റ്റിക്ക് 4,800 എന്ന പോയിന്‍റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ക്യാപ്പിറ്റല്‍ ഗുഡ്സ്, പിഎസ്യു, പവര്‍ കമ്പനികള്‍ക്കു നഷ്ടം.
Close...
Maximum Character Allowed -
4000