Sunday, August 01, 2010   5:44 AM IST
Supplements
Home>> News>> Sports
Sports
എന്നെ ശിക്ഷിക്കാം: ശ്രീകാന്ത്
Thursday, February 11, 2010
|
|
|
മുംബൈ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം സെലക്ഷന്‍ പാളിച്ചയാണെങ്കില്‍ തന്നെ ശിക്ഷിക്കാമെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകാന്ത്. പൂര്‍ണമായും കായികക്ഷമതയില്ലാതിരുന്ന വി.വി.എസ്. ലക്ഷ്മണെ ടീമില്‍ ഉള്‍പ്പെടുത്തിയതു തെറ്റു തന്നെയാണ്. പക്ഷേ, ബാക്കപ്പ് ആയി വന്ന രോഹിത് ശര്‍മയ്ക്കു കളി തുടങ്ങുന്നതിനു 15 മിനിറ്റ് മാത്രം മുന്‍പാണു പരുക്കേല്‍ക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ലക്ഷ്മണിനും രോഹിതിനും കളിക്കാനാവാതെ വന്നപ്പോള്‍, റിസര്‍വ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍, ബാറ്റ്സ്മാനെന്ന നിലയില്‍ താന്‍ അത്ര മോശമല്ലെന്നു സാഹ രണ്ടാമിന്നിങ്സില്‍ തെളിയിച്ചതായി ശ്രീകാന്ത് അവകാശപ്പെട്ടു.

രണ്ടാം ടെസ്റ്റില്‍ ലക്ഷ്മണ്‍ കളിക്കും. പരുക്കു പൂര്‍ണമായും ഭേദപ്പെട്ടു. സാധാരണ ഒരു ഓപ്പണറെയും ഒരു മധ്യനിര ബാറ്റ്സ്മാനെയും ഒരു സ്പിന്നറെയും ഒരു സീമറെയുമാണു റിസര്‍വ് ആയി ഉള്‍പ്പെടുത്താറ്. ഇത്തവണ രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പ്രോത്സാഹനമെന്ന നിലയിലാണ് ആകെ നാലു പേരെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ശ്രീകാന്ത് വിശദമാക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code