സിനിമയിലൂടെ പ്രൊഡക്റ്റ് ബ്രാന്‍ഡിങ് നടത്താമെന്ന് ഹോളിവുഡ് ചിത്രങ്ങള്‍ തെളിയിച്ചതാണ്. സ്ക്രിപ്റ്റില്‍ കൃത്യമായ ഇടങ്ങളിലെ പ്രൊഡക്റ്റ് പ്ലെയ്സ്മെന്‍റാണ് ഇതിനു കാരണം. ഇന്ത്യയില്‍ പലപ്പോഴും ഇത് ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചത്ര വിജയിച്ചിരുന്നില്ല. എന്നാല്‍ ബോളിവുഡിന്‍റെ മെഗാഹിറ്റ് ത്രീ ഇഡിയറ്റ്സ് ഫിലിം ബ്രാന്‍ഡിങ് എങ്ങനെ വിജയിപ്പിക്കാമെന്നു തെളിയിച്ചിരിക്കുകയാണ്. വോള്‍വോ, മഹീന്ദ്ര തുടങ്ങി പല ബ്രാന്‍ഡുകളും ത്രീ ഇഡിയറ്റ്സിലൂടെ വിജയകരമായി അവതരിപ്പിച്ചു. സിനിമയ്ക്കും പ്രൊഡക്റ്റിനും ഒരുപോലെ ഗുണകരമാണ് ബ്രാന്‍ഡിങ്. ഫിലിം മേക്കേഴ്സിന് വരുമാനം കൂട്ടാനുള്ള ഉപാധി കൂടിയാണിത്. പരസ്യങ്ങളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ സിനിമയിലൂടെ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്നുവെന്ന് ത്രീ ഇഡിയറ്റ്സില്‍ ബ്രാന്‍ഡ് ഇന്‍റഗ്രേഷന്‍ നടത്തിയ ഗോഫിഷ് എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ സീനിയര്‍ ഡയറക്റ്റര്‍ സജായ് മൂലങ്കോടന്‍. ഇരുപത്തഞ്ചു മുതല്‍ എഴുപത്തഞ്ചു ലക്ഷം രൂപ വരെ മുടക്കാന്‍ കമ്പനികള്‍ തയാറാവുന്നു. മൊത്തമായി മൂന്നു കോടി രൂപയുടെ ബ്രാന്‍ഡിങ് വരെ ഒരു ചിത്രത്തില്‍ സാധ്യമാകുന്നു.
ത്രീ ഇഡിയറ്റ്സിലൂടെയാണ് മഹീന്ദ്ര ഫ്ളൈറ്റ് ടൂവീലറിന്‍റെ ആദ്യ അവതരണം. അമീര്‍ ഖാനും മാധവനും ഷര്‍മാന്‍ ജോഷിയും ഒന്നിച്ചു സഞ്ചരിക്കുന്നതും ഇതേ ഫ്ളൈറ്റില്‍. വോള്‍വോ എസ്ക്സ് സി 90 റെഡ് എസ്യുവിയാണ് ത്രീ ഇഡിയറ്റ്സിലെ താരം. ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ലാത്ത ഈ റെഡ് സുന്ദരനെ സ്വീഡനിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നു നേരിട്ടു വരുത്തി. സിംലയിലേയും ലഡാക്കിലേയും യാത്രകളില്‍ റെഡ് എസ്യുവി തന്നെ വേണമെന്ന് സംവിധായകന്‍ രാജു ഹിരാനിക്കായിരുന്നു നിര്‍ബന്ധം. എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് ഡേറ്റ കാര്‍ഡാണ് അടുത്ത ബ്രാന്‍ഡ്. ഷര്‍മാന്‍ ജോഷി ആശുപത്രിയില്‍ കിടക്കുമ്പോള്‍ മാധവന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് ഡേറ്റ കാര്‍ഡ് വഴിയുള്ള വെബ്ക്യാം ചാറ്റിലൂടെ.
ഇതൊന്നും പോരാഞ്ഞ് സാംസങ് മൊബൈലും ത്രീ ഇഡിയറ്റ്സ് വഴി തിളങ്ങി. ചിത്രത്തിലെ താരങ്ങളെല്ലാം ഉപയോഗിക്കുന്നത് സാംസങ് മൊബൈല്‍. ചിത്രത്തിന്‍റെ ഓപ്പണിങ് സീനിലൂടെ എയര്‍ ഇന്ത്യയും സിനിമയില്‍ ഇടം നേടി. ഇത്തരം ബ്രാന്‍ഡിങ്ങിലൂടെ താരങ്ങളെ വച്ച് മറ്റൊരു പരസ്യം കൂടി ചെയ്യുകയാണ് ബ്രാന്‍ഡുകള്‍. ചിത്രത്തിന്‍റെ ക്ലിപ്പിങ്ങില്‍ പ്രൊഡക്റ്റ് വരുന്ന ഭാഗം മാത്രം കാണിച്ചാല്‍ അതു പരസ്യമായും ഉപയോഗിക്കാം. ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ചതിപ്പോഴാണെങ്കില്‍ ഹോളിവുഡിലേതു പോലെ വിശാലമാവാന്‍ ഫിലിം ബ്രാന്‍ഡിങ്ങിന് ഇവിടെ കഴിഞ്ഞിട്ടില്ല. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞും സ്ക്രിപ്റ്റില്‍ വ്യത്യാസം വരുത്തുന്നതാണ് ഇതിനു കാരണം. ഹോളിവുഡിലെ സ്ഥിതി അങ്ങനെയല്ല. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പു തന്നെ ഫൈനല്‍ സ്ക്രിപ്റ്റ് ലോക്ക് ചെയ്യും. പിന്നീട് അതില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല.
എന്തായാലും ത്രീ ഇഡിയറ്റ്സിനു ശേഷം ഫിലിം ബ്രാന്‍ഡിങ് നല്ലൊരു ഓപ്ഷനായി കണക്കാക്കുകയാണ് പ്രൊഡക്റ്റുകള്‍. കട്ടുകളോ തടസങ്ങളോ ഇല്ലാതെ തന്നെ മെസെജ് എത്തിക്കാന്‍ കഴിയുന്നതു തന്നെയാണ് ഫിലിം ബ്രാന്‍ഡിങ്ങിന്‍റെ വിജയം.
Close...
Maximum Character Allowed -
4000