ധനമന്ത്രാലയത്തിനു കൂടുതല്‍ സ്വാതന്ത്ര്യം
Friday,
February 12,
2010
ന്യൂഡല്‍ഹി
വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഉദാരമാകുന്നു. ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിനു ധനകാര്യമന്ത്രാലയത്തിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. വിദേശ സംരംഭകര്‍ക്ക് 1,200 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അനുമതി തേടേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന ധനകാര്യമേഖലയ്ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി തീരുമാനിച്ചു.
ഇപ്പോള്‍ 600 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ മാത്രമാണു ധനകാര്യമന്ത്രാലയത്തിനു തീര്‍പ്പു കല്‍പ്പിക്കാവുന്നത്. ഇതില്‍ അധികം വരുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അനുമതി വേണം. ഇതിനൊപ്പം ധനകാര്യആവശ്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയും ആവശ്യം പരിഗണിക്കണം. ഇതു മൂലം വിദേശ നിക്ഷേപങ്ങള്‍ക്ക് ഏറെ നൂലാമാലകള്‍ ഉണ്ടെന്ന ധാരണയാണു പരക്കെയുള്ളത്. ഇനി 1,200 കോടി രൂപവരെയുള്ള നിക്ഷേപആവശ്യങ്ങള്‍ ധനമന്ത്രാലയത്തിനു തീരുമാനിക്കാം. നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണു പുതിയ നയമെന്നു മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിച്ച് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു.
Close...
Maximum Character Allowed -
4000