Thursday, February 09, 2012   5:05 AM IST
Supplements
Home>> News>> National News
National News
തെലുങ്കാന: പരിഗണിക്കേണ്ട വിഷയങ്ങള്‍ നിശ്ചയിച്ചു
Friday, February 12, 2010
|
|
|
ന്യൂഡല്‍ഹി

തെലുങ്കാന സംസ്ഥാന രൂപീകരണം തീരുമാനിക്കുന്നതിനായി നിയമിച്ചിട്ടുള്ള സമിതി പരിഗണിക്കേണ്ട വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. ആഭ്യന്തരമന്ത്രാലയമാണു പരിഗണന വിഷയങ്ങള്‍ പ്രഖ്യാപിച്ചത്.

ഏഴു കാര്യങ്ങളാണു സമിതിയുടെ പരിഗണനയില്‍ വരുന്നത്.

1. തെലുങ്കാന സംസ്ഥാനം രൂപീകരിക്കണോ അതോ ഐക്യ ആന്ധ്രാ അതേ പടി നിലനിര്‍ത്തണമോ

2. ആന്ധ്രാപ്രദേശ് രൂപീകരണത്തിനു ശേഷം അവിടെയുണ്ടായിട്ടുള്ള വികസനം എല്ലാ പ്രദേശങ്ങളിലും എത്തിയോ

3. തെലുങ്കാനയെ അനുകൂലിച്ചും എതിര്‍ത്തുമുണ്ടായ പ്രക്ഷോഭങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ എന്തു പ്രതികരണമാണുണ്ടാക്കിയത്.

4. രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു അവരുടെ പരിഹാര നിര്‍ദേശങ്ങള്‍ ആരായുക

5. ആന്ധ്രാപ്രദേശ് വിഭജിക്കണമെങ്കില്‍ അഭിസംബോധന ചെയ്യേണ്ടിവരുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്തുക.

6. ഇതിനു ശേഷം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗവും അതിന്‍റെ രൂപരേഖയും സമര്‍പ്പിക്കുക

7. ഈ വര്‍ഷം ഡിസംബര്‍ 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എന്നിവയാണ് ആഭ്യന്തരമന്ത്രാലയം സമിതിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍

തെലുങ്കാന വിഷയം പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനുമായി ഈ മാസം രണ്ടിനാണു റിട്ട ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ അധ്യക്ഷനായി അഞ്ചംഗ സമിതി രൂപീകരിച്ചത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code