മഹീന്ദ്രയുടെ ബൈക്ക് ഈ വര്‍ഷം
Saturday,
February 13,
2010
ന്യൂഡല്‍ഹി
ഇരുചക്രവാഹനവിപണിയില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൈക്ക് വരുന്നു. ഒന്നരമാസത്തിനുള്ളില്‍ പുതിയ ബൈക്ക് പുറത്തിറക്കുമെന്നു കമ്പനി വൈസ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ആനന്ദ് മഹീന്ദ്ര പറഞ്ഞു. രൂപത്തിലും ഭാവത്തിലും ഒരു കിടിലന്‍ ബൈക്കായിരിക്കും മഹീന്ദ്രയുടേത്.
125 സിസി ബൈക്കുകളുടെ നിരയായിരിക്കും കമ്പനി അവതരിപ്പിക്കുക. നേരത്തേ സ്കൂട്ടര്‍ നിര്‍മാതാക്കളായ കൈനെറ്റിക് മോട്ടോഴ്സിനെ സ്വന്തമാക്കിയ മഹീന്ദ്ര വിലയുടെ കാര്യത്തില്‍ മത്സരക്ഷമമായ നിരക്കുമായാണു രംഗത്തെത്തുക. 150 സിസി ബൈക്കുകളോടു മത്സരിക്കാന്‍ കഴിയുന്നതായിരിക്കും മഹീന്ദ്രയുടെ ബൈക്കുകളെന്നു കമ്പനി അവകാശവാദം. യുവാക്കളെ ആകര്‍ഷിക്കാന്‍ സ്പോര്‍ട്ടി ലുക്കുമായിട്ടായിരിക്കും ബൈക്കെത്തുക. കൈനെറ്റിക് മോട്ടോഴ്സിനെ സ്വന്തമാക്കിയ ശേഷം വിവിധ സ്കൂട്ടര്‍ ശ്രേണികള്‍ കമ്പനി പുറത്തിറക്കിയിരുന്നു.
ഫോര്‍ വാള്‍വ്, എയര്‍കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് സവിശേതകളായിരിക്കും പുതിയ ബൈക്കിന്. വില സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ലോഗനുമായി മഹീന്ദ്ര ഉണ്ടാക്കിയ സംയുക്തപദ്ധതി സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. ലോഗന്‍ സംയുക്തസംരംഭത്തില്‍ നിന്നു പിന്‍മാറി സ്വന്തം നിലയില്‍ ബിസിനസിന് ഒരുങ്ങുകയാണെന്നു വാര്‍ത്ത വന്നിരുന്നു.
Close...
Maximum Character Allowed -
4000