Sunday, August 01, 2010   5:13 AM IST
Supplements
Home>> Headlines
Latest News
ടീകോമുമായി ബന്ധം വേണ്ടെന്നു നിര്‍ദേശം
Sunday, February 14, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു ദുബായ് ടീകോമുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനവും ഇനി നടത്തേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം. സ്ഥലമെടുപ്പ്, രജിസ്ട്രേഷന്‍ നടപടികള്‍, നിര്‍ദിഷ്ട പദ്ധതി പ്രദേശത്തിന്‍റെ വികസനവും സംരക്ഷണവും, പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (സെസ്) അപേക്ഷ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നടപടിയുമായും മുന്നോട്ടു പോകേണ്ടതില്ലെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം ലഭിച്ചത്. ഒരു മാസം മുമ്പ് സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായ ഈ നിര്‍ദേശത്തിനുശേഷം ഉദ്യോഗസ്ഥര്‍ ടീകോമുമായി ബന്ധപ്പെട്ടിട്ടില്ല. ടീകോം അയച്ച ഒരു ഇ-മെയ്ലിനു ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍ മറുപടി നല്‍കിയതു മാത്രമാണ് ഒരു മാസത്തിനുള്ളില്‍ നടന്ന ആശയവിനിമയം.

2009 ഡിസംബര്‍ 23നു തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനു ശേഷം, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അന്വേഷിച്ചുകൊണ്ടു ടീകോം അയച്ച ഇ-മെയ്ലുകള്‍ക്കു മറുപടിയും നല്‍കിയില്ല. സ്മാര്‍ട്ട് സിറ്റി കരാര്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തയാറായില്ല. ഉദ്യോഗസ്ഥര്‍ പല തവണ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും ഫയലുകളും നല്‍കിയിരുന്നില്ല. രജിസ്ട്രേഷന്‍റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കി നാലു മാസങ്ങള്‍ക്കു മുന്‍പേ ഉദ്യോഗസ്ഥര്‍ ഫയല്‍ മന്ത്രിക്കു നല്‍കിയിരുന്നു.

ഫയല്‍ മുഖ്യമന്ത്രിയും പരിശോധിച്ചു. എന്നാല്‍ ഫയല്‍ തിരികെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടില്ല. നിശ്ചിത സമയത്തിനുള്ളില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതു കൊണ്ട് സ്മാര്‍ട്ട് സിറ്റിക്കു വേണ്ടിയുള്ള കരാര്‍ അസാധുവുമായി. ടീകോമുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് സിറ്റി പദ്ധതി തത്വത്തില്‍ ഉപേക്ഷിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

മറ്റു കമ്പനികളുടെ സഹകരണത്തിനു സര്‍ക്കാര്‍ വളരെ നേരത്തേ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ടീകോമിന്‍റെ അഭ്യര്‍ഥന മാനിച്ച് കേരളത്തില്‍ നിന്നും ഒരു സംഘത്തെ ദുബായിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാല്‍ പ്രതിനിധികളെ തീരുമാനിക്കാതെ ഫലത്തില്‍ ദുബായ് സന്ദര്‍ശനം വേണ്ടെന്നുവച്ചിരിക്കുകയാണ്. ടീകോമിനു സാമ്പത്തിക പ്രതിസന്ധിയില്ലെന്നു ബോധ്യപ്പെടുന്നതിനും അവരുടെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുമാണു കേരളത്തില്‍നിന്നു മുഖ്യമന്ത്രിയോ അദ്ദേഹം നിയോഗിക്കുന്ന സംഘമോ ദുബായിലെത്തണമെന്നു ടീകോം അഭ്യ ര്‍ഥി ച്ചിരുന്നത്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code