Thursday, February 09, 2012   2:09 PM IST
Supplements
Home>> News>> National News
National News
മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചൈനയെക്കാള്‍ പിന്നിലെന്ന്
Sunday, February 14, 2010
|
|
|
ബെയ്ജിങ്

മിസൈല്‍ സാങ്കേതിക വിദ്യയില്‍ തങ്ങളെക്കാള്‍ പതിനഞ്ചു വര്‍ഷം പിന്നിലാണ് ഇന്ത്യയെന്നു ചൈന. അഗ്നി മിസൈലുകള്‍ ഉപയോഗിച്ചു ചൈനയുടെ വടക്കന്‍ ഭാഗങ്ങള്‍ ആക്രമിക്കാനുള്ള സാങ്കേതിക വിദ്യ കൈവരിക്കാന്‍ ഇന്ത്യക്ക് അഞ്ചു വര്‍ഷം കൂടി വേണം. ഇന്ത്യയെ പ്രതിയോഗിയായി കണക്കാക്കുന്നില്ലെന്നും ചൈനീസ് നാഷനല്‍ പ്രതിരോധ യൂനിവേഴ്സിറ്റി പ്രഫസറും മുതിര്‍ന്ന ചൈനീസ് പ്രതിരോധ വിദഗ്ധനുമായ റിയര്‍ അഡ്മിറല്‍ സാങ് സൗസോങ് പറഞ്ഞു. മിസൈല്‍ പ്രതിരോധ സാങ്കേതിക വിദ്യയില്‍ ചൈനയെക്കാള്‍ മുന്നിലാണ് ഇന്ത്യയെ വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു. അഗ്നി-3 ഉപയോഗയോഗ്യമാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും കരസേനയ്ക്കു കൈമാറുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പ്രതിയോഗിയായി കണക്കാക്കാത്തതിനാല്‍ ഇന്ത്യ ലക്ഷ്യം വച്ച് തങ്ങള്‍ യാതൊരു ആയുധങ്ങളും നിര്‍മിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-5 മിസൈല്‍ പരീക്ഷിക്കുമെന്നു ഡിആര്‍ഡിഒ മേധാവി വി.കെ. സാരസ്വത് പറഞ്ഞിരുന്നു. ഇവയ്ക്ക് ആണവായുധം വഹിക്കാന്‍ ശേഷിയുണ്ട്. ചൈനയുടെ ഡിഎഫ്-21 നെക്കാള്‍ കൃത്യത അഗ്നി-3 നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം ഏഴിന് അഗ്നി-3 വിജയകരമായി പരീക്ഷിച്ചു.

ചൈനയുടെ മധ്യദൂര ബാലസ്റ്റിക് മിസൈലാണു ഡിഎഫ്-21.

കഴിഞ്ഞ മാസാവസാനം മിസൈല്‍ പ്രതിരോധ സംവിധാനവും 2007 ല്‍ ഉപഗ്രഹവേധ മിസൈല്‍ സംവിധാനവും ചൈന വിജയകരമായി പരീക്ഷിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code