ചെന്നൈ
വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ദക്ഷിണമേഖലാ മത്സരത്തില്‍ കേരളത്തിന് രണ്ടാം ജയം. ഓപ്പണര്‍ വി.എ. ജഗദീഷ് (105) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആന്ധ്ര പ്രദേശിനെ ആറു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ജയത്തോടെ നാലു പോയിന്‍റും കേരളത്തിനു ലഭിച്ചു. ഹൈദരാബാദിനെതിരേയും ജഗദീഷ് സെഞ്ചുറി നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. മറുപടിയായി കേരളം 47.4 ഓവറില്‍ നാലു വിക്കറ്റ് ന ഷ്ടത്തില്‍ 271 റണ്‍സെടുത്തു ലക്ഷ്യം കണ്ടു. ഓപ്പണര്‍ അഭിഷേക് ഹെഗ്ഡെയും (42) വണ്‍ ഡൗണ്‍ റോബര്‍ട്ട് ഫെര്‍ണാന്‍ഡസും (62) ഓള്‍റൗണ്ടര്‍ പി. പ്രശാന്തും (41) ജഗദീഷിനു മികച്ച പിന്തുണ നല്‍കി.
ഓപ്പണിങ് വിക്കറ്റില്‍ ജഗദീഷും ഹെഗ്ഡെയും ചേര്‍ന്ന് 16.1 ഓവറില്‍ 64 റണ്‍സ് സ്വന്തമാക്കി. രണ്ടാം വിക്കറ്റില്‍ 123 റണ്‍സും പിറന്നു.
നേരത്തേ ആന്ധ്ര പത്ത് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വേണുഗോപാല്‍ റാവുവിന്‍റെ (113) സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആന്ധ്ര മികച്ച സ്കോര്‍ കണ്ടെത്തി. കേരളത്തിനായി പ്രശാന്ത് പരമേശ്വരന്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Close...
Maximum Character Allowed -
4000