Wednesday, February 08, 2012   8:53 PM IST
Supplements
Home>> Regional>> Kochi
Kochi
ഇംഗ്ലിഷ് പറഞ്ഞ അവതാരകയ്ക്ക് എംപിയുടെ വിമര്‍ശനം
Monday, February 15, 2010
|
|
|
കൊച്ചി

ലളിതകലാ അക്കാഡമി അവാര്‍ഡ് വിതരണ ചടങ്ങില്‍ ഇംഗ്ലിഷില്‍ സംസാരിച്ച അവതാരികയ്ക്കു പി. രാജീവ് എംപിയുടെ വിമര്‍ശനം. ലളിത കലാ അക്കാഡമിയുടെ ചടങ്ങുകളില്‍ മലയാളമാണു നല്ലതെന്നായിരുന്നു രാജീവ് തന്‍റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്. കൈടിയോടെയാണു സദസ് രാജീവിന്‍റെ അഭിപ്രായത്തെ സ്വീകരിച്ചത്.

എന്നാല്‍ രാജീവിന്‍റെ പ്രസംഗത്തിനു ശേഷം അടുത്തയാളെ അവതാരിക പ്രസംഗിക്കാനായി ക്ഷണിച്ചതും ഇംഗ്ലിഷില്‍. കൂട്ടച്ചിരിയായായിരുന്നു സദസിലപ്പോള്‍. അക്കാഡമിയുടെ അവാര്‍ഡ് മലയാളികളല്ലാത്തവര്‍ക്കും നല്‍കുന്നതിനാലാണു അവതരണം ഇംഗ്ലിഷിലാക്കിയതെന്നു മന്ത്രി എം.എ. ബേബി വിശദീകരിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code