Sunday, August 01, 2010   5:26 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
അമ്മായിയമ്മയ്ക്കു വൈറ്റ്ഹൗസ് സുഖിച്ചു
Wednesday, February 17, 2010
|
|
|
വൈറ്റ് ഹൗസില്‍ എത്തിയ കാലം മുതല്‍ വിളിക്കുന്നതാണ് അമ്മായിയമ്മയെ, ഒബാമ. ഇവിടെ വന്നു താമസിക്കാന്‍. മിഷേലിന്‍റെ അമ്മ മരിയന്‍ റോബിന്‍സണെ. എന്നാല്‍ ജീവിതത്തിന്‍റെ ഏറിയ പങ്കും ചിക്കാഗോയില്‍ ജീവിച്ച മരിയന് അതാഗ്രഹമില്ലായിരുന്നു. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ മരുമകന്‍റെ ചെലവില്‍ കഴിയുന്നു എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കണ്ടല്ലോ എന്നും തോന്നിയിരിക്കണം. അമ്മായിയമ്മയോടു പ്രിയമുള്ളതു കൊണ്ടോ ഭാര്യയെ സോപ്പിടുന്നതിന്‍റെ ഭാഗമായോ എന്നറിയില്ല ഒബാമ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു. മൂന്നു മാസം താമസിച്ചു നോക്ക് എന്നിട്ടു വിവരം പറ എന്നായിരുന്നു ഒബാമയുടെ നയം. ഇപ്പോഴിതാ മരിയനു വൈറ്റ് ഹൗസിലെ ജീവിതം ക്ഷ പിടിച്ചു. മരുമകനാണെങ്കില്‍ വരുന്നവരോടും പോകുന്നവരോടുമൊക്കെ അമ്മായിയമ്മയുടെ വിശേഷങ്ങള്‍ വിളമ്പുകയും ചെയ്യുന്നു. മാലിയയേയും സാഷയേയും മരിയന്‍ നോക്കുന്ന രീതി, വൈകിട്ടു നടക്കാന്‍ കൊണ്ടു പോകുന്നത് അങ്ങനെ പലതും. എന്നാല്‍ അധികം നാള്‍ വൈറ്റ് ഹൗസില്‍ കഴിയാനും എഴുപത്തിരണ്ടുകാരിയായ മരിയനു താല്‍പ്പര്യമില്ല. ചിക്കാഗോയിലെ വീടും അവിടുത്തെ ഓര്‍മകളും തന്നെ എപ്പോഴും അലട്ടുന്നുണ്ടെന്നു പറയുന്നു മരിയന്‍.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code